ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. വിഷയം പരിഹരിക്കുന്നതിൽ പി.ഡബ്ല്യു.ഡി കാലതാമസം വരുത്തുന്നവെന്ന് ആരോപിച്ച് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ പ്രതിഷേധം അറിയിച്ചു. പാലസ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ഡ്രൈനേജ് സംവിധാനം തകരാറിലായതിനെ തുടർന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. മാസങ്ങൾക്ക് മുൻപ് പാലസ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുകയും തുടർന്ന് ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുകയും പരിശോധനയിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് പാലസ് റോഡിന് കുറുകെ അട്ടക്കുളം ഭാഗത്തേക്ക് കടന്നു പോകുന്ന ഓടയിൽ അടവുള്ളതായി കണ്ടെത്തിയിരുന്നു. തുടർന്ന് നഗരസഭ ജീവനക്കാർ പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

റോഡിന് കുറുകെ ഉള്ള ഓടയിൽ മണ്ണ് നിറഞ്ഞു കിടക്കുകയാണെന്നും മുകളിലൂടെ പി.ഡബ്ല്യു.ഡി റോഡ് പോകുന്നതിനാൽ റോഡ് പൊളിച്ച് ടാർ നീക്കം ചെയ്താൽ മാത്രമേ പ്രശ്‌നം പരിഹരിക്കാൻ സാധിക്കൂയെന്നും ചൂണ്ടിക്കാട്ടി നഗരസഭ ജൂണിൽ പി.ഡബ്ല്യു.ഡി റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കത്തു നൽകിയിരുന്നു. തുടർന്ന് പി.ഡബ്ല്യു.ഡിയും നഗരസഭയും ചേർന്ന് ആധുനിക രീതിയിലുള്ള ഉപകരണങ്ങൾ എത്തിച്ച് ഓടയിൽ ഉണ്ടായ അടവ് പരിഹരിക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെടുകയാണുണ്ടായത്. ഇതോടെ ആറ്റിങ്ങലിലെ പ്രധാന തിരക്കേറിയ പ്രദേശമായ ഇതിലുടെ ഉള്ള കാൽനടയാത്രയും സമീപത്തെ വ്യാപാരികളുടെ കച്ചവടവും ദുരിതത്തിലായി. ഇതിനെ തുടർന്ന് നിരവധി പരാതികൾ ഉയർന്നതോടെ തുടങ്ങിയതോടെ വിഷയത്തിൽ ആറ്റിങ്ങൽ എം.എൽ.എ ഒ.എസ് അംബിക, നഗരസഭ ചെയർപേഴ്സൺ അഡ്വ. കുമാരി എന്നിവർ ഇടപ്പെടുകയും ഉദ്യോഗസ്ഥരുടെ യോഗം അടിയന്തരമായി വിളിച്ച് ചേർക്കുകയും ചെയ്തു.

ഓട പുനർ നിർമ്മിച്ച് പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് യോഗം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ എം.എൽ.എ ഇടപെട്ട് പി.ഡബ്ല്യു.ഡിയിൽ നിന്നും അടിയന്തരമായി ഫണ്ട് അനുവദിപ്പിച്ചു. എന്നാൽ പി.ഡബ്ല്യു.ഡി പണി വൈകിപ്പിക്കുന്നതിനാലാണ് പ്രശ്‌നത്തിന് പരിഹാരം കാണാത്തതെന്ന് ആരോപിച്ചാണ് ഡി.വൈ.എഫ്.ഐ പി.ഡബ്ല്യു.ഡി റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ പ്രതിഷേധം അറിയിച്ചത്. തുടർന്ന്, ഓടയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.ഡി ടെൻഡർ വിളിച്ചെങ്കിലും ടെൻഡർ എടുക്കാൻ കരാറുകാർ രംഗത്ത് വരാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും ടെൻഡർ എടുക്കാൻ ആരെങ്കിലും തയ്യാറായാൽ ഓണം കഴിഞ്ഞ ഉടൻ പ്രശ്‌നം പരിഹരിക്കുമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അരവിന്ദ് അറിയിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ജി.വിഷ്ണുചന്ദ്രൻ, ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി സുഖിൽ, പ്രസിഡൻ്റ് നന്ദുരാജ്, ട്രഷറർ അഖിൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് മങ്കാട്ടു,അർജുൻ കല്ലിംഗൽ,വെസ്റ്റ് മേഖലാ സെക്രട്ടറി സുജിൻ, ഈസ്റ്റ് മേഖലാ പ്രസിഡന്റ്റ് അരുൺ, നഗരസഭ കൗൺസിലർ നിതിൻ തുടങ്ങിയവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

Latest

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. കേരള ഹൈക്കോടതിയുടേതാണ് നടപടി.വിവാഹ...

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം.

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം. കുളത്തൂരില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം...

ആറ്റിങ്ങൽ ടോൾ മുക്ക് ടി കെ നഗർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ടോൾ മുക്ക് ടികെ നഗർ അസോസിയേഷൻ ഇത്തവണത്തെ ഓണം പച്ചക്കറിയും...

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!