ആലംകോട് ജംഗ്ഷനിൽ ഗുരുനാഗപ്പൻകാവ് ക്ഷേത്രത്തിനു സമീപം മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.
ഇന്നു രാത്രി 8.30 മണിയോടുകൂടിയായിരുന്നു സംഭവം.
മണനാക്ക് ഭാഗത്തുനിന്നും വന്ന മീൻ ലോറി എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറി ഡ്രൈവർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.