ആദർഷിനും ജാനകിക്കും അടച്ചുറപ്പുള്ള വീട്.

കലാനികേതൻ സാംസ്കാരിക സമിതിയും, KPRAയുടെയും സംയുക്താഭിമുഖ്യത്തിൽ നിർധനരും, നിരാലംബരുമായ ഭവനരഹിതരായ പാവങ്ങൾക്ക് വീട് നിർമ്മിച്ചു കൊടുക്കുന്നതിന് രൂപീകൃതമായ ഒപ്പമുണ്ട് കൂടൊരുക്കാൻ പദ്ധതിയുടെ ഭാഗമായി ആറാമത്തെ ഭവനത്തിന്റെ താക്കോൽദാനം നടത്തി. പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആദർശിനും, സഹോദരി കണിയാപുരം ഗവൺമെന്റ് യുപിഎസ് മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ജാനകിയ്ക്കുമാണ് 3 സെന്റ് ഭൂമി വാങ്ങി വീട് നിർമ്മിച്ചു നൽകിയത്. ശ്രീ ഉമ്മൻചാണ്ടിയുടെ പേരിൽ നിർമ്മിച്ചു കൊടുക്കുന്ന രണ്ടാമത്തെ ഉമ്മൻചാണ്ടി ഭവനത്തിന്റെ ഭവനത്തിന്റെ താക്കോൽദാനകർമ്മം ശ്രീ എം എം ഹസ്സൻ നിർവഹിച്ചു. ഭൂമിയുടെ പ്രമാണം ഉമ്മൻചാണ്ടി സാറിന്റെ പ്രിയ പത്നി ശ്രീമതി മറിയാമ്മ ഉമ്മൻ നൽകി.നാട്ടുകാരനായ കെ മുഹമ്മദ് ഷാഫിക്ക് ഐപിഎസ് ലഭിച്ചതിന് ഉമ്മൻചാണ്ടി സ്മാരക അവാർഡ് മറിയാമ്മ ഉമ്മൻ നൽകുകയും, എം .എം ഹസ്സൻ പൊന്നാട അണിയിക്കുകയും ചെയ്തു. യോഗത്തിന് കെ പി ആർ എ, കലാനികേതൻ ചെയർമാൻ എം എ എത്തീഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ശ്രീചന്ദ്.എസ് സ്വാഗതം പറഞ്ഞു. ചടങ്ങിന്റെ മുഖ്യപ്രഭാഷണം ശ്രീമതി മറിയാമ്മ ഉമ്മൻ സംസാരിച്ചു.പ്രശാന്തൻ കാണി ഐപിഎസ്,കെ മുഹമ്മദ് ഷാഫി ഐപിഎസ്, പഞ്ചായത്തംഗം ബിസി അജയരാജ്, എൽ വി എച്ച് എസ് പിടിഎ പ്രസിഡന്റ് ഉറൂബ്, കണിയാപുരം യു പി സ്കൂൾ പ്രിൻസിപ്പൽ ഷാജഹാൻ, കലാനികേതൻ സെക്രട്ടറി ടി നാസർ, ഇളമ്പ ഉണ്ണികൃഷ്ണൻ,നാദിർഷാ,എം. എച്ച് ഇമാമുദ്ദീൻ,സഞ്ജു,നേമം അഷ്‌കർ തുടങ്ങിയവർ സംസാരിച്ചു

Latest

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. കേരള ഹൈക്കോടതിയുടേതാണ് നടപടി.വിവാഹ...

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം.

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം. കുളത്തൂരില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം...

ആറ്റിങ്ങൽ ടോൾ മുക്ക് ടി കെ നഗർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ടോൾ മുക്ക് ടികെ നഗർ അസോസിയേഷൻ ഇത്തവണത്തെ ഓണം പച്ചക്കറിയും...

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!