ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച അടച്ചിടും.ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോട് അനുബന്ധിച്ചുള്ള ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതിനാലാണ് വിമാനത്താവളം അടച്ചിടുന്നത്. അഞ്ചു മണിക്കൂർ അടച്ചിടുമെന്നാണ് അറിയിപ്പ്.
ഞായറാഴ്ച വൈകിട്ട് നാല് മണി മുതല്‍ രാത്രി 9 വരെയാണ് അടച്ചിടുന്നത്. തടസങ്ങളേതുമില്ലാതെ പൈങ്കുനി ആറാട്ട് ഉത്സവം നടത്തുന്നതിന് വേണ്ടിയാണ് പ്രവർത്തനം നിർത്തുന്നതെന്ന് എയർപോർട്ട് അധികൃതർ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഈ സമയത്ത് തിരുവനന്തപുരത്ത് എത്തേണ്ടതും, തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടതുമായ വിമാനങ്ങളുടെ സമയക്രമം മാറ്റിയിട്ടുണ്ട്. ഈ വിവരങ്ങള്‍ അതത് വിമാനക്കമ്ബനികളില്‍ നിന്ന് യാത്രക്കാർക്ക് ലഭ്യമാകുമെന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ വ്യക്തമാക്കി.