
രാവിലെ പത്തിനു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് രാവിലെ ഏഴുമുതലാണു ഗതാഗതക്രമീകരണങ്ങള് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പേരൂര്‍ക്കട, ശാസ്തമംഗലം ഭാഗങ്ങളില്‍നിന്നും സ്റ്റാച്യു വഴി പോകുന്ന വാഹനങ്ങള്‍ വെള്ളയമ്പലം വഴുതക്കാട് വിമന്‍സ് കോളജ് ജംഗ്ഷന്- തൈക്കാട് വഴി പോകണം.
പിഎംജി ഭാഗത്തുനിന്നും സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങള്‍ ജി.വി. രാജ എല്‍എംഎസ് മ്യൂസിയം മാനവീയം റോഡ് ആല്‍ത്തറ വഴുതയ്ക്കാട് വിമന്‍സ് കോളജ് ജംഗ്ഷൻ – തൈക്കാട് വഴി പോകേണ്ടതാണ്.
ഓവര്‍ബ്രിഡ്ജ് ഭാഗത്തുനിന്നും സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങള്‍ ഓവര്‍ബ്രിഡ്ജ്-തമ്പാനൂര്‍ മോഡല്‍ സ്കൂള്‍ പനവിളബേക്കറി ഫ്ലെെഓവര്വഴി പോകേണ്ടതാണ്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വരുന്നവരുടെ വാഹനങ്ങള്‍ ആര്ബിഐബേക്കറി ജംഗ്ഷന്, വാന്റോസ് ജംഗ്ഷന് ഗേറ്റ് നാലു വഴി സെക്രട്ടറിയേറ്റിനകത്ത് പാര്‍ക്ക് ചെയ്യേണ്ടതാണ്.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വരുന്ന ഉദ്യോഗസ്ഥര്‍, പോലീസ്, മീഡിയ എന്നിവരുടെ വാഹനങ്ങള്‍ ആര്‍ബിഐ – ബേക്കറി ജംഗ്ഷന്- വാൻറോസ്- ജേക്കബ്സ് ജംഗ്ഷന് വഴി ഗേറ്റ് നാലി ന്റെ ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം സംസ്കൃതകോളജ് ഗ്രൗണ്ട്, യൂണിവേഴ്സിറ്റി കാമ്പസ്, യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പ്രവര്‍ത്തകരെ കൊണ്ടുവരുന്ന വലിയ വാഹനങ്ങള്‍ ആറ്റുകാല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് , ഐരാണിമുട്ടം ഹോമിയോ റിസര്‍ച്ച് സെന്റര്‍ ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, ചാക്ക ലോര്‍ഡ്സ് ബൈപ്പാസ് റോഡിന്റെ ഇരു വശങ്ങള്, കുഴിവിള ആക്കുളം റോഡ്, കൈമനം പാപ്പനംകോട് റോഡിന്റെ ഇരുവശങ്ങള്‍ എന്നിവിടങ്ങളില്‍ പാർക്ക ്ചെയ്യണം.
ചെറിയ വാഹനങ്ങള്‍ പുത്തരിക്കണ്ടം മൈതാനം, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, ജാസ് ഹോട്ടലിന് സമീപമുള്ള ഗ്രൗണ്ട് , ജനറല്ഹോസ്പിറ്റല്, സെന്റ് ജോസഫ് സ്കൂള്‍ ഗ്രൗണ്ട്, പൂജപ്പുര എല്‍ബിഎസ് കോളജ് ഗ്രൗണ്ട്, എല്‍എംഎസ് കോമ്പൌണ്ട്, ചാല ബോയ്സ് ഹയര്‍സെക്കൻഡറി സ്കൂള്‍, ചാല ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ട്, മോഡല്‍ സ്കൂള്‍ കോമ്പൌണ്ട്, സംഗീത കോളജ് കോന്പൗണ്ട്, ആര്‍ട്സ് കോളജ് കോമ്പൌണ്ട്, വിമന്‍സ് കോളജ് കോന്പൗണ്ട്, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം കോന്പൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളജ് ഗ്രൗണ്ട്, മള്‍ട്ടി ലെവല്പാര്ക്കിംഗ് ഗ്രൗണ്ട്, സാഫല്യം കോപ്ലക്സ് ( പേ ആൻഡ് പാര്‍ക്കിംഗ്), വെള്ളമ്പലം വാട്ടര്‍ അഥോറിറ്റി കോന്പൗണ്ട്, കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്കൂള്‍ ഗ്രൗണ്ട്, ടാഗോര്‍ തിയേറ്റര്‍ കോന്പൗണ്ട്, പിഎംജി ലോ കോളജ് റോഡ്, കവടിയാര്‍ കുറവന്‍കോണം റോഡ് ( ഇടത് വശം ), വികാസ് ഭവൻ റോഡ്, പരുത്തിപ്പാറ കേശവദാസപുരം റോഡ് (ഇടത് വശം), എന്നിവിടങ്ങളില്‍ ഗതാഗതതടസമുണ്ടാകാത്ത വിധം പാര്‍ക്ക് ചെയ്യേണ്ടതാണ്.
മോട്ടോര്‍ സെെക്കിളുകളില് വരുന്നവര്‍ പുളിമൂട് ഓവര്‍ബ്രിഡ്ജ് റോഡ് (ഇരുവശങ്ങളിലും), എകെജി സ്പെന്സര്റോഡ്, വി ജെടി ജേക്കബ്സ് (സാഫല്യം) റോഡ്, പബ്ലിക് ലൈബ്രറിക്ക് എതിര്‍വശത്തുള്ള ഗ്രൗണ്ട് എന്നിവിടങ്ങളില്‍ ഗതാഗത തടസമുണ്ടാകാത്ത വിധം വാഹനങ്ങള്പാര്ക്ക് ചെയ്യേണ്ടതാണ്.
പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ നിര്‍ദേശിച്ചിട്ടുള്ള പാര്‍ക്കിംഗ് ഏരിയകളില്‍ ഗതാഗതതടസമുണ്ടാകാത്ത വിധം പാര്‍ക്ക് ചെയ്യേണ്ടതാണ്. ഗതാഗത തടസമുണ്ടാക്കിയും അനധികൃതമായും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കംചെയ്യുന്നതാണ്. വിമാനത്താവളത്തിലേക്കും റെയില്‍വെ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകള്ക്രമീകരിക്കേണ്ടതാണ്.
