വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥിന്‍റെ മരണത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം.സംസ്ഥാന പൊലീസ് മേധാവിക്കാണ് പിണറായി വിജയൻ നിർദേശം നല്‍കിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.
സിദ്ധാർഥിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളെ പൊലീസ് പിടികൂടിയിരുന്നു. ഒന്നാം വർഷ വിദ്യാർഥിയും പാലക്കാട് സ്വദേശിയുമായ അഖിലിനെയാണ് പാലക്കാട് നിന്ന് അറസ്റ്റിലായത്.
സിദ്ധാർഥിന്‍റെ മരണത്തില്‍ എസ്.എഫ്.ഐ യൂനിറ്റ്സെ ക്രട്ടറി അടക്കം 18 പേർക്കെതിരെയാണ് വൈത്തിരി പൊലീസ് കേസെടുത്തത്. ഇതില്‍ 11 പേർ ഒളിവിലാണ്. റാഗിങ്, ഗൂഢാലോചന, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.