ചോദ്യപേപ്പർ ആവർത്തനം; വെള്ളിയാഴ്ച നടത്തിയ അഞ്ചാം സെമസ്റ്റർ ബി.എ ഹിസ്റ്ററി പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ ഈ വർഷവും ആവർത്തിച്ചതിനെ തുടർന്ന് കേരള സർവകലാശാല വെള്ളിയാഴ്ച നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്.എ ബി.എ ഹിസ്റ്ററി പരീക്ഷ റദ്ദാക്കി. ‘മേജർ ട്രെൻഡ്സ് ഇൻ ഹിസ്റ്റോറിയോഗ്രഫി’ പേപ്പറിന്‍റെ പരീക്ഷയാണ് റദ്ദാക്കിയത്. ഇതേ കോഴ്സിന്‍റെ 11, 13 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റുകയും ചെയ്തു. പുതുക്കിയ തീയതി പിന്നീടറിയിക്കും.വെള്ളിയാഴ്ച പരീക്ഷക്ക് ശേഷം കോളേജുകളിൽ നിന്നാണ് കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ തന്നെയാണ് ഇത്തവണത്തെ പരീക്ഷക്കും ലഭ്യമാക്കിയതെന്ന വിവരം പരീക്ഷ കൺട്രോളർക്ക് ലഭിക്കുന്നത്. ഇക്കാര്യം വൈസ്ചാൻസലറെ അറിയിച്ചതോടെ പരീക്ഷ റദ്ദാക്കാൻ നിർദേശിക്കുകയായിരുന്നു. 11, 13 തീയതികളിൽ നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറുകളിലും ഈ പിഴവ് ആവർത്തിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും വി.സി നിർദേശിച്ചു. ഇതേതുടർന്നാണ് ഈ തീയതികളിലെ പരീക്ഷ മാറ്റാൻ തീരുമാനിച്ചത്. ചോദ്യപേപ്പർ തയാറാക്കുന്നയാൾക്കോ സൂക്ഷ്മപരിശോധന നടത്തുന്നയാൾക്കോ സംഭവിച്ച പിഴവാണ് കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ ഉപയോഗിച്ച് വീണ്ടും പരീക്ഷ നടത്താൻ ഇടയാക്കിയതെന്നാണ് സർവകലാശാല വിശദീകരണം. ഇതുസംബന്ധിച്ച് പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു.

Latest

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ...

അന്തരിച്ച വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് അഞ്ച് മണിയോടെ കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തില്‍.

അന്തരിച്ച വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് അഞ്ച്...

വർക്കല താഴെവെട്ടൂരില്‍ ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി.

വർക്കല താഴെവെട്ടൂരില്‍ ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല താഴെവെട്ടൂർ ചരുവിളവീട്ടില്‍...

അനന്തപുരിയിൽ ആഘോഷദിനങ്ങളൊരുക്കി വസന്തോത്സവം,ഡിസംബർ 25 മുതൽ കനകക്കുന്നിൽ പുഷ്‌പോത്സവവും ലൈറ്റ് ഷോയും.

മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും തലസ്ഥാന ജില്ലയുടെ ക്രിസ്തുമസ്-പുതുവത്സര...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!