തിരുവനന്തപുരം: കഴിവൂർ സ്കൂളിന് അഭിമാനമായി രണ്ട് ചുണ കുട്ടികൾ.ജില്ലാ കലോത്സവത്തിലും ശാസ്ത്രമേളയിലും മികവുറ്റ പ്രകടനങ്ങൾ കാട്ടിയാണ് വൈഷ്ണവും ആദർശും കഴിവൂർ സ്കൂളിലെ താരങ്ങളായിരിക്കുന്നത്.
ആറ്റിങ്ങലിൽ നടന്ന തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ വൈഷ്ണവ് മിന്നുകയായിരുന്നു.സംസ്കൃതം കഥാരചന, സംസ്കൃത കവിതാ രചന എന്നിവയ്ക്ക് എ ഗ്രേഡ് കരസ്ഥമാക്കി വൈഷ്ണവ് ഒന്നാം സ്ഥാനത്ത് എത്തി.സമസ്യാപൂരണത്തിനും വൈഷ്ണവ് എ ഗ്രേഡോടെ രണ്ടാം സ്ഥാനം സ്വന്തമാക്കി.വൈഷ്ണവ് കഴിവൂർ ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിയാണ്.തിരുവനന്തപുരം നെല്ലിമൂട് കുഴിപ്പറച്ച , ശ്രീ വൈഷ്ണവത്തിൽ ശ്രീ വി മനോജ് കുമാറിന്റേയും (അധ്യാപകൻ, യു പി എസ് പുതിച്ചൽ) വീട്ടമ്മയായ കെ എൽ റീനയുടേയും മൂത്തമകനാണ് വൈഷ്ണവ്.
സംസ്ഥാനതലത്തിൽ നടന്ന ശാസ്ത്രമേളയിയിലെ പ്രവൃത്തി പരിചയ മേളയിൽ പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള ഉൽപ്പന്ന നിർമ്മാണത്തിൽ ആദർശ് രാജ്. ആർ എസിന് എ ഗ്രേഡ് ലഭിച്ചു.കഴിവൂർ ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ആദർശ്.തിരുവനന്തപുരം നെല്ലിമൂട് വേങ്ങനിന്ന, തിരുവോണത്തിൽ ശ്രീ രാജന്റേയും ശ്രീമതി ഷേർളിയുടേയും ഇളയമകനാണ് ആദർശ് രാജ്.