ചിറയിൻകീഴ്: എസ്എൻഡിപി യോഗം
ചിറയിൻകീഴ് യൂണിയന്റെ നേതൃത്വത്തിൽ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങൾ സംയുക്തമായി നടത്തുന്ന താലൂക്ക് തല ശിവഗിരി മഹാ തീർഥാടന വിളംബര പദയാത്ര 25ന് നടക്കും. രാവിലെ 8.30ന് ശാർക്കര ശ്രീനാരായണ ഗുരുക്ഷേത മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ പദയാത്ര ക്യാപ്ടനു പീത പതാക കൈമാറുന്നതോടെ വിളംബര യാത്ര ശിവഗിരിയിലേക്കു പുറപ്പെടും. 91മത് തീർഥാടനത്തെ അനുസ്മരിപ്പിച്ചു പീതവസ്ത്രധാരികളായ 91 വനിതകൾ ഗുരു വിഗ്രഹം വഹിച്ചു കൊണ്ടുള്ള രഥത്തിനു മുന്നിലായി അകമ്പടി സേവിക്കും.
തീർഥാടന പദയാത്രക്കു മുന്നോടിയായി 17നു രാവിലെ 9.30നു സഭവിള ആശ്രമാങ്കണത്തിലെ ഗുരു പ്രതിഷ്ഠ സന്നിധിയിൽ പഞ്ചശുദ്ധി വൃതാനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള പീതാംബര ദീക്ഷ സമർപ്പണം ക്ഷേത്രാചാര്യൻ തിരുനെല്ലൂർ കാശിമഠം പി.ബിജു പോറ്റി ഗുരു വിശ്വാസികൾക്കു കൈമാറി നിർവഹിക്കും. 19നു രാവിലെ 10 മുതൽ എസ്എൻഡിപി ശാഖായോഗം ആസ്ഥാനങ്ങൾ, ഗുരുക്ഷേത്ര മണ്ഡപങ്ങൾ, ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവ കേന്ദ്രീകരിച്ചു ഗുരുവിഗ്രഹവും വഹിച്ചു കൊണ്ടുള്ള വാഹന രഥയാത്ര നടക്കും.
സഭവിള ശ്രീനാരായണാശ്രമം ലൈബ്രറി ഹാളിൽ നടന്ന സംയുക്ത സമ്മേളനം യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, എസ്എൻ ട്രസ്റ്റ് ലൈഫ് മെമ്പർമാരായ ഡോ.ബി. സീരപാണി, ആർ.എസ്. ഗാന്ധി കടയ്ക്കാവൂർ, യോഗം ഡയറക്ടർ അഴൂർബിജു, വനിതാ സംഘം കോ-ഓർഡിനേറ്റർ രമണിടീച്ചർ വക്കം, കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി. ചിത്രാംഗദൻ, ഗുരുക്ഷേത്ര ഗുരുമണ്ഡപസമിതി ജില്ലാപ്രസിഡന്റ് ബൈജു തോന്നയ്ക്കൽ, ജോയിന്റ് സെക്രട്ടറി സുരേഷ് തിട്ടയിൽ, ആശ്രമ കാര്യദർശി ഡി. ജയതിലകൻ , എസ്എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ അൻവിൻമോഹൻ, അജീഷ്കടയ്ക്കാവൂർ, കെ. പുഷ്കരൻ, ജോഷ്കീഴാറ്റിങ്ങൽ, സത്യപാലൻകവലയൂർ, പി.എസ്.ചന്ദ്രസേനൻ, രാമചന്ദ്രൻമുട്ടപ്പലം, വനിതസംഘം യൂണിയൻ പ്രതിനിധികളായ ലതികപ്രകാശ്, ഷീലസോമൻ, ഉദയകുമാരിവക്കം, കീർത്തികൃഷ്ണ, ശ്രീജഅജയൻ, നിമ്മിശ്രീജിത്ത് എന്നിവർ സംസാരിച്ചു.
താലൂക്കുതല പദയാത്ര സംഘാടക സമിതി ഭാരവാഹികളായി ഡോ.ബി.സീരപാണി, ആർ.എസ്. ഗാന്ധി കടയ്ക്കാവൂർ (മുഖ്യ രക്ഷാ), സി.വിഷ്ണുഭക്തൻ(ചെയർമാൻ), ശ്രീകുമാർ പെരുങ്ങുഴി(ജന.കൺവീനർ), പ്രദീപ് സഭവിള(ട്രഷറർ), ബൈജു തോന്നയ്ക്കൽ(ജോ.കൺവീനർ), അഴൂർ ബിജു, ഡി. ചിത്രാംഗദൻ, സി.കൃത്തിദാസ്(വൈസ്ചെയർമാൻമാർ) എന്നിവരും യൂണിയൻ കൗൺസിലർമാരും ശാഖായോഗം ഭാരവാഹികളും കൺവീനർമാരുമായി 501അംഗ സമിതി രൂപീകരിച്ചു.