ആലപ്പുഴ: മാന്നാറിൽ നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മാന്നാർ കുട്ടമ്പേരൂർ കൃപ സദനത്തിൽ മിഥുൻ കുമാർ (ജോൺ )ആണ് നാലു വയസുകാരൻ മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇയാളുടെ ഭാര്യ സെലിൻ വിദേശത്താണുള്ളത്. ഭാര്യയുമായി അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നതായി സൂചനയുണ്ടെന്ന് പോലീസ് അറിയിച്ചു. മിഥുന്റെ മാതാപിതാക്കൾ പള്ളിയിൽ പോയി തിരികെ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് സൂചന.