വ്യാജ ചാരായ നിർമാണത്തിനിടെ കൊലപാതകമുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയും യുവതിയേയും ആര്യൻകോട് പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം ആര്യൻകോട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എ പ്രദീപ് കുമാറിന്റെയും സബ്ഇൻസ്പെക്ടർ സജി ജി എസിന്റെയും നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കീഴാറ്റൂർ വില്ലേജിൽ ചിലമ്പറ ദേശത്ത് കരിക്കോോട്ട് കുഴി, മുരുത്തൻ കോട് കഴിവിള എസ് എസ് ഭവനിൽ ശാന്ത മകൾ മഞ്ജു എന്ന് വിളിക്കുന്ന സിനി വയസ്സ് 42 വെള്ളറട വില്ലേജിൽ ആനപ്പാറ ദേശത്ത് ആനപ്പാറ കെജിഎസ് ഭവനിൽ വിജയൻ മകൻ വിശാഖ് വയസ്സ് 28 നെയും ചെമ്പൂർ കരിക്കോട്ട് കഴിയിലുള്ള മഞ്ജുവിന്റെ വീട്ടിൽവച്ച് ചാരായം വാറ്റുന്നതിനിടയിൽ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തുതു. 75 ലിറ്റർ വാഷും പതിനായിരത്തോളം രൂപയുടെ വാറ്റുപകരണങ്ങളും നശിപ്പിച്ചു. വൈശാഖ് കൊലപാതക കേസ് ഉൾപ്പെടെ നിരവധി കേസിലെ പ്രതിയും യുവതിയുടെ നാലാമത്തെ ഭർത്താവുമാണ്. പോലീസിന്റെ അന്വേഷണത്തിൽ ലോക് ഡൗണിന്റെ ഭാഗമായി മദ്യശാലകൾ അടച്ചതിനുശേഷം, മുൻപ് പല പ്രാവശ്യം മദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയിട്ടുള്ളതായി അറിവ് ലഭിച്ചിട്ടുള്ളതാണ്. റെയിഡിൽ സിപിഒ സുരേഷ്കുമാർ എസ് സി പി ഓ ജയൻ, സിപിഒ അശ്വതി, സിപിഒ മഞ്ജു എസ് സി പി ഒ ശ്യാമളാദേവി എന്നിവർ പങ്കെടുത്തു.