പുതുപ്പള്ളിയിൽ ആഹ്ലാദ പ്രകടനം ആരംഭിച്ചു യുഡിഎഫ്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കവെ കൗണ്ടിങ് സെന്‍ററിന് പുറത്ത് ആവേശാരവങ്ങളുമായി യു.ഡി.എഫ് പ്രവർത്തകർ. വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ കൊടികളും ബാനറുകളുമായി മുദ്രാവാക്യങ്ങളോടെ പ്രവർത്തകർ ഒരുമിച്ച് കൂടിയിടരുന്നു. ലീഡ് നില ഉയർന്ന് തുടങ്ങിയതോടെ ആഹ്ലാദ പ്രകടനങ്ങൾ തുടങ്ങി.

കോൺഗ്രസ്, മുസ്‌ലിം ലീഗ് പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ ചിത്രങ്ങളുമായാണ് എത്തിയത്. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ തന്നെ ജയിക്കുമെന്നാണ് പ്രവർത്തകർ പറയുന്നത്. കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജി​ലെ കേ​ന്ദ്ര​ത്തി​ലാണ് വോട്ടെണ്ണൽ.

ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 72.86 ശതമാനമാണ് പോളിങ്. ഏഴു സ്ഥാനാർഥികളാണ് മത്സരിച്ചത്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യു.ഡി.എഫ് സ്ഥാനാർഥി. ജെയ്ക് സി. തോമസാണ് ഇടതു സ്ഥാനാർഥി. എൻ.ഡി.എ സ്ഥാനാർഥി ലിജിൻ ലാൽ ആണ്.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പി​ൻ​ഗാ​മി​യാ​യി മ​ക​ൻ ചാ​ണ്ടി ഉ​മ്മ​നോ അ​തോ ര​ണ്ട്​ ത​വ​ണ അ​ദ്ദേ​ഹ​ത്തോ​ട്​ പ​രാ​ജ​യ​പ്പെ​ട്ട ജെ​യ്ക്​ സി. ​തോ​മ​സോ വ​രു​മോ​യെ​ന്ന​താ​ണ്​ രാ​ഷ്ട്രീ​യ കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന​ത്. നിലവിൽ ഏക പക്ഷീയ മുന്നേറ്റം ആണ് ചാണ്ടി ഉമ്മൻ നടത്തുന്നത്

Latest

ആറ്റിങ്ങൽ ടി ബി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സർവീസ് സെന്ററിലെ മാനേജരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ആറ്റിങ്ങലിൽ സർവീസ് സെന്റർ മാനേജരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വാമനപുരം സ്വദേശിയും ആറ്റിങ്ങൽ...

കൊല്ലം ആര്യങ്കാവില്‍ ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞ് അപകടം.അപകടത്തില്‍ ഒരാള്‍ മരണപെട്ടു.

കൊല്ലം ആര്യങ്കാവില്‍ ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച്‌...

കാറില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി.

കാറില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി. ചൊവ്വാഴ്ച രാത്രി...

ബീമാപള്ളി ഉറൂസ് : ചൊവ്വാഴ്ച (ഡിസംബർ 03) പ്രാദേശിക അവധി

ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച (ഡിസംബർ 03)...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!