തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയ സമയത്ത് വീട്ടിൽ വൻ മോഷണം. 100 പവൻ സ്വർണാഭരണം കവർന്നു. തിരുവന്തപുരം ഫോർട്ട് സ്റ്റേഷൻ പരിധിയിൽ മണക്കാട് സ്വദേശി രാമകൃഷ്ണൻറെ വീട്ടിലാണ് സംഭവം.
വീട്ടുകാർ തൃച്ചന്ദൂർ ക്ഷേത്രദർശനത്തിന് പോയ സമയത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. പ്രദേശത്ത് മോഷണപരമ്പരയുണ്ടായിരുന്നു. ഒരാളെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു