തിരുവനന്തപുരം പന്നിയോട് സ്വദേശിനി സോനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഞായറാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം.
പതിനാല് ദിവസം മുൻപായിരുന്നു സോനയുടെ വിവാഹം കഴിഞ്ഞത്. കാട്ടാക്കടയിലെ ഒരു ആധാരം എഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയാണ് സോന. ഓട്ടോറിക്ഷാ തൊഴിലാളിയാണ് ഭര്‍ത്താവ്.
സോനയെ തൂങ്ങിയ നിലയില്‍ കണ്ട ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിലവില്‍ അവരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രില്‍ സൂക്ഷിച്ചിരിക്കുകയാണ്.സംഭവത്തില്‍ കാട്ടാക്കട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. സോനയുടെ വീട്ടുകാര്‍ക്ക് വിഷയത്തില്‍ പരാതിയുണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)