കടയ്ക്കാവൂർ:മണമ്പൂർ വില്ലേജിൽ വളവൂർക്കോണം കാട്ടിൽ വീട്ടിൽ കൊച്ചു പെണ്ണ് മകൾ 75 വയസ്സുള്ള ഗോമതിയെ അവർ താമസിക്കുന്ന വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച വളവൂർക്കോണം കാട്ടിൽ വീട്ടിൽ വിജയൻ മകൻ 31 വയസ്സുള്ള വിഷ്ണുവിനെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. അമ്മയായ ബേബി വിഷ്ണുവിന്റെ വിവാഹം നടത്തി കൊടുക്കാതെ അനുജന്റെ വിവാഹം നടത്തിയതിലുള്ള വിരോധം നിമിത്തം അമ്മൂമ്മ താമസിച്ചു വന്ന വീട്ടിൽ കയറി അമ്മയെ ഉപദ്രവിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിച്ചതിനെ തടഞ്ഞ അമ്മുമ്മയെയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത പ്രതിയെ ആണ് കടയ്ക്കാവൂർ പോലീസ് പിടികൂടിയത്.പരിക്ക് പറ്റിയ അമ്മയും അമ്മുമ്മയും ചികിത്സയിൽ ആണ്. പ്രതി വീട്ടിലെ ഉപകരണങ്ങളും വെട്ടി നശിപ്പിക്കുകയും വസ്ത്രങ്ങൾ കത്തിക്കുകയും ചെയ്തത് കണ്ട് വീട്ടുകാരുടെ നിലവിളികേട്ട് നാട്ടുകാർ ഓടി വന്നതിനെത്തുടർന്ന് പ്രതി രക്ഷപ്പെടുകയായിരുന്നു. കടയ്ക്കാവൂർ സബ് ഇൻസ്പെക്ടർ ദീപു എസ് എസ് ന്റെ നേതൃത്വത്തിൽഎ. എസ്. ഐ മാരായ ശ്രീകുമാർ, ജയ പ്രസാദ്, ജയകുമാർ, രാജീവ്, എസ് സി പി ഓ. സിയാദ്, സി പി ഓ മാരായ അനിൽകുമാർ അഖിൽ സുരാജ് എന്നിവ അടങ്ങുന്ന സംഘമാണ് ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു