പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉച്ചയ്‌ക്ക് 12മണിക്ക് രാജ്യത്തിന് സമർപ്പിക്കും

ന്യൂഡൽഹി: ബ്രിട്ടീഷുകാർ നിർമ്മിച്ച പഴയ പാർലമെന്റ് മന്ദിരത്തിന് പകരം സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾക്കിപ്പുറം ഇന്ത്യൻ ജനാധിപത്യത്തിന് പുതിയ ശ്രീകോവിൽ. ആധുനിക സൗകര്യങ്ങളുള്ള പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉച്ചയ്‌ക്ക് 12മണിക്ക് രാജ്യത്തിന് സമർപ്പിക്കും. ഇന്ത്യൻ ജനാധിപത്യം പിച്ചവച്ച് പക്വതയിലേക്ക് വളർന്ന പഴയ മന്ദി​രം പൈതൃക പ്രൗഢിയുള്ള മ്യൂസിയമാക്കി മാറ്റും.

ഉദ്ഘാടനത്തിന് രാഷ്‌ട്രപതിയെ ക്ഷണിക്കാത്തതിന് പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്‌കരണ ഭീഷണിയിലും ചടങ്ങ് ചരിത്ര മുഹൂ‌ർത്തമാവും. അധി​കാരകൈമാറ്റത്തി​ന്റെ പ്രതീകമായി​ 1947 ആഗസ്റ്റ് 14ന് രാത്രി ആദ്യ പ്രധാനമന്ത്രി​ ജവഹർലാൽ നെഹ്‌റു ഏറ്റുവാങ്ങി​യ ചെങ്കോൽ പുതി​യ മന്ദി​രത്തി​ൽ സ്‌പീക്കറുടെ ഇരി​പ്പി​ടത്തി​ന് സമീപം​ പ്രധാനമന്ത്രി​ സ്ഥാപി​ക്കും. ചെങ്കോൽ നി​ർമ്മി​ച്ച തമി​ഴ്നാട് തഞ്ചാവൂർ തി​രുവാടുതുറൈ അധീനത്തി​ലെ പുരോഹി​തർ കാർമ്മികത്വം വഹിക്കും.

96 വർഷം പഴക്കമുള്ള പഴയ മന്ദിരത്തിന്റെ സ്ഥലപരിമിതിയും ബലക്ഷയവും മറ്റും കണക്കിലെടുത്ത് പുതിയ മന്ദിരം നിർമ്മിക്കാനുള്ള ചർച്ചകൾ 2010ൽ യു.പി.എ സർക്കാർ തുടങ്ങിയെങ്കിലും 2019ൽ മോദി സർക്കാർ സെൻട്രൽ വിസ്‌ത പദ്ധതിയിൽ അതു നടപ്പാക്കുകയായിരുന്നു. രാഷ്ട്രപതി ഭവനും, രാജ്പഥ്, സൗത്ത്-നോർത്ത് ബ്ളോക്കുകളും ഉൾപ്പെടുന്ന സെൻട്രൽ വിസ്‌തയിൽ ഉപരാഷ്‌ട്രപതി ഭവൻ, പ്രധാനമന്ത്രിയുടെ വസതി, കർത്തവ്യ പഥിന് ഇരുവശത്തുമായി മന്ത്രാലയങ്ങൾക്കുള്ള സെൻട്രൽ സെക്രട്ടേറിയറ്റ് മന്ദിരങ്ങൾ എന്നിവയാണ് ഇനി നിർമ്മിക്കാനുള്ളത്.

പുതി​യ മന്ദി​രം പ്രത്യേകതകൾ

  • വൃത്താകൃതിയിലുള്ള പഴയ മന്ദിരത്തിനു മുന്നിൽ ത്രികോണാകൃതിയിൽ
  • നാലു നിലകൾ (ഭൂമിക്കടിയിൽ ഒന്ന്, ഭൂനിരപ്പിൽ ഒന്ന്, മുകളിൽ രണ്ട് )
  • വിസ്‌തൃതി: 64,500 ചതുരശ്രമീറ്റർ
  • മൂന്ന് പ്രധാന കവാടങ്ങൾ – ജ്ഞാന ദ്വാർ, ശക്തി ദ്വാർ, കർമ്മ ദ്വാർ
  • സംയുക്ത സമ്മേളനത്തിന് എത്തുന്ന രാഷ്‌ട്രപതിക്കും ലോക്‌സഭാ സ്‌പീക്കർ, രാജ്യസഭാ ചെയർമാൻ എന്നിവർക്കും, എം.പിമാർക്കും പ്രത്യേക കവാടങ്ങൾ.
  • പൊതുജനങ്ങൾക്ക് രണ്ടു കവാടങ്ങൾ
  • സെൻട്രൽ ഹാളിന് പകരം സെൻട്രൽ ലോഞ്ച്
  • ഒരു കോണിൽ 2000 ചതുരശ്രമീറ്റർ തുറന്ന മുറ്റത്ത് ദേശീയ വൃക്ഷമായ ആൽമരം
  • മദ്ധ്യത്തിൽ കോൺസ്റ്റിറ്റ്യൂഷൻ ഹാൾ. ഇവിടെ ഭരണഘടന ഉൾപ്പെടെ ജനാധിപത്യ പ്രതീകങ്ങൾ പ്രദർശിപ്പിക്കും
  • ഹരിത നിർമ്മാണത്തിനുള്ള ലോകത്തെ ഏറ്റവും ഉയർന്ന മാനദണ്ഡമായ പ്ലാറ്റിനം റേറ്റിംഗ് പാലിക്കുന്ന മന്ദിരം

ലോക്‌സഭ

  • തീം മയിൽ
  • 3015 ചതുരശ്ര മീറ്റർ
  • 888 എം
  • സംയുക്ത സമ്മേളനത്തിന് 1272 പേർക്കിരിക്കാം
  • നിലവിലെ ലോക്‌സഭയിൽ 543 സീറ്റ്

രാജ്യസഭ

  • തീം താമര
  • 3220 ചതുരശ്ര മീറ്റർ
  • 384 എം.പിമാർക്ക് ഇരിപ്പിടം
  • നിലവിലെ രാജ്യസഭയിൽ 245 സീറ്റ്

ആധുനിക സൗകര്യങ്ങൾ

  • സീറ്റുകളിൽ ബയോമെട്രിക് വോട്ടിംഗ്, ഡിജിറ്റൽ പരിഭാഷ, ഇലക്ട്രോണിക് പാനൽ
  • ആധുനിക ദൃശ്യ, ശ്രാവ്യ ആശയവിനിമയ, ഡേറ്റാ നെറ്റ്‌വർക്ക്
  • എം.പിമാർക്ക് ഡിജിറ്റൽ സൗകര്യങ്ങളും രണ്ട് സീറ്റുമുള്ള കാബിൻ

Latest

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു, സംഭവം തിരുവനന്തപുരത്ത്.

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള...

എന്താണ് ബ്ലാക്ക് ബോക്സ്..? വിമാന ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുമോ..?

ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആദ്യ നാളുകൾ മുതൽ സോളിഡ്-സ്റ്റേറ്റ് മെമ്മറിയുടെ മുൻനിര യുഗം...

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.110പേർ മരണപെട്ടു എന്നാണ് പ്രാഥമിക നിഗമനം

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.മദ്യപിച്ചെത്തുന്ന പ്രതി...

മേശ നീക്കിയിട്ട് വാതില്‍ തുറക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ഗ്ലാസ് വീണ് പൊട്ടി കാലിൽ കുത്തിക്കയറി, 5 വയസുകാരന് ദാരുണാന്ത്യം

കൊല്ലം കുണ്ടറയില്‍ മേശയിലുണ്ടായിരുന്ന ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് 5 വയസുകാരന്...

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ കെ തമ്പി അന്തരിച്ചു.

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർ കുന്ന് മുള്ളലംവിള വീട്ടിൽ കെ തമ്പി...

അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു

വർക്കല:അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു.കുട്ടിക്ക് അതിശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്...

വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി.*

തിരുവനന്തപുരം: എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്‌മ ആണ്...

സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.

ബലിപെരുന്നാള്‍ പ്രമാണിച്ച്‌ വിദ്യാലയങ്ങള്‍ക്കും സർക്കാർ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി...

യുവതിയെ സഹോദരൻ അടിച്ചുകൊന്നു.

യുവതിയെ സഹോദരൻ അടിച്ചുകൊന്നു. തിരുവനന്തപുരം മണ്ണന്തല മുക്കോലക്കലാണ് ദാരുണ സംഭവം നടന്നത്. പോത്തൻകോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ ഷംസാദ് രാത്രി ഏഴ് മണിയോടെയ...

നഷ്ടപരിഹാര തുക കൈമാറും

നെടുമങ്ങാട് നിയോജകമണ്ഡലത്തില്‍ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മാണം തുടങ്ങിയ പഴകുറ്റി മംഗലപുരം റോഡിന്റെ മുക്കംപാലമൂട് മുതല്‍ പോത്തന്‍കോട് വരെയുള്ള റീച്ചിന്റെ ഭൂമി ഏറ്റെടുക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരതുക കൈമാറും. ജൂണ്‍ 21 ഉച്ചയ്ക്ക് 1.30ന് കളക്ടറേറ്റ്...

തിരുവനന്തപുരം പാറശ്ശാലയില്‍ പിതാവിന്‍റെ കയ്യില്‍ നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ നാലു വയസുകാരന് ദാരുണാന്ത്യം.

തിരുവനന്തപുരം പാറശ്ശാലയില്‍ പിതാവിന്‍റെ കയ്യില്‍ നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ നാലു വയസുകാരന് ദാരുണാന്ത്യം. പാറശ്ശാല പരശുവക്കലിലാണ് ദാരുണമായ സംഭവം. പനയറക്കല്‍ സ്വദേശികളായ രജിൻ-ധന്യ ദമ്ബതികളുടെ നാലുവയസുള്ള മകൻ ഇമാനാണ് മരിച്ചത്. പിതാവിന്‍റെ കയ്യില്‍...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!