സിദ്ദിഖിന്റെ കൊലപാതകം ഹണിട്രാപ്പ് ശ്രമത്തിനിടെ

മലപ്പുറം: തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിന്റെ (58) കൊലപാതകം ഹണിട്രാപ്പ് ശ്രമത്തിനിടെയെന്ന് മലപ്പുറം എസ് പി. സാമ്പത്തിക നേട്ടമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഫർഹാനയും സിദ്ദിഖും തമ്മിൽ മുൻപരിചയമുണ്ടായിരുന്നു.യുവതി ആവശ്യപ്പെട്ട പ്രകാരമാണ് ഷിബിലിക്ക് ഹോട്ടലിൽ ജോലി നൽകിയത്. സിദ്ദിഖിനെ നഗ്നനാക്കി നിർത്തി ഫോട്ടോയെടുത്ത്, ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പ്രതികളുടെ ശ്രമം. എതിർത്തപ്പോൾ ഷിബിലി ചുറ്റിക കൊണ്ട് തലക്കടിച്ചു. ഫർഹാനയാണ് ചുറ്റിക എടുത്തുകൊടുത്തത്. ഈ സമയം ആഷിക്ക് വാരിയെല്ലിന് ചവിട്ടുകയും ചെയ്തു. സിദ്ദിഖിന്റെ ഭാഗത്തുനിന്ന് എതിർപ്പുണ്ടായാൽ നേരിടാൻ സജ്ജമായിട്ടാണ് സംഘം ഹോട്ടൽ മുറിയിലെത്തിയതെന്ന് എസ് പി പറഞ്ഞു.

കൃത്യം നടത്തിയ ശേഷമാണ് പ്രതികൾ ട്രോളി ബാഗും കട്ടറും വാങ്ങിയത്. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി ട്രോളി ബാഗിൽ ഉപേക്ഷിക്കുകയായിരുന്നു. ആഷിക്കാണ് മൃതദേഹം അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിക്കാനുള്ള പദ്ധതിയിട്ടത്.തുടർന്ന്‌ ചെന്നൈയിൽ നിന്ന് ആസാമിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ ശ്രമം. ഇതിനിടയിലാണ് പിടിയിലായത്. സിദ്ദിഖിന്റെ എടിഎം കാർഡിന്റെ പിൻനമ്പരൊക്കെ യുവതി നേരത്തെ മനസിലാക്കിയിരുന്നു. കൃത്യം നടത്തിയ ശേഷം അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയും ചെയ്തു. കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ഈ മാസം പതിനെട്ടിന് ​കോ​ഴി​ക്കോ​ട് ​എ​ര​ഞ്ഞി​പ്പാ​ല​ത്തെ​ ​ഡി​ ​കാ​സ​ ​ഇ​ൻ​ ​ഹോട്ടലി​ൽ​ ​വ​ച്ചാ​ണ് ​ഒ​ള​വ​ണ്ണ​ ​കു​ന്ന​ത്തു​പാ​ല​ത്തെ​ ​ചി​ക് ​ബേ​ക്ക് ​ഹോ​ട്ട​ൽ​ ​ഉ​ട​മ​ ​മേ​ച്ചേ​രി​ ​സിദ്ദിഖി​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Latest

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. കേരള ഹൈക്കോടതിയുടേതാണ് നടപടി.വിവാഹ...

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം.

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം. കുളത്തൂരില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം...

ആറ്റിങ്ങൽ ടോൾ മുക്ക് ടി കെ നഗർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ടോൾ മുക്ക് ടികെ നഗർ അസോസിയേഷൻ ഇത്തവണത്തെ ഓണം പച്ചക്കറിയും...

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!