സ്പെ​ഷ്യ​ൽ​ ​ആ​ക്‌ട്​ വ​ഴി ഓ​ൺ​ലൈ​ൻ വി​വാ​ഹ​മാ​കാം,​ ഹൈക്കോടതി

കൊച്ചി: സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഓൺലൈനായി വിവാഹം നടത്തണമെന്ന വധൂവരന്മാരുടെ ആവശ്യം നിഷേധിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ 2021 സെപ്തംബർ ഒമ്പതിനു നൽകിയ ഇടക്കാല ഉത്തരവ് അന്തിമമാക്കുകയും ചെയ്തു. ഓൺലൈൻ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ അപാകതയില്ലെന്ന് തിരുവനന്തപുരം സ്വദേശി ധന്യ മാർട്ടിൻ നൽകിയ ഹർജിയിൽ, ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ 2021 ആഗസ്റ്റിൽ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സമാന ഹർജികൾ മറ്റൊരു ബെഞ്ച് നിരസിച്ചതിനാൽ ഈ ഹർജി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. തുടർന്ന് ഹർജിയിൽ വധൂവരന്മാർ ഓൺലൈനിൽ ഹാജരായാൽ വിവാഹം രജിസ്റ്റർ ചെയ്തു നൽകാൻ വിവാഹ രജിസ്ട്രേഷൻ ഓഫീസർക്ക് ഇടക്കാല ഉത്തരവിലൂടെ ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി. ഈ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് അന്തിമമാക്കിയത്. 2000ലെ ഇൻഫർമേഷൻ ടെക്നോളജി നിയമപ്രകാരം ഇലക്ട്രോണിക് രേഖകൾക്ക് നിയമസാധുതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ വധൂവരന്മാർ വിവാഹ രജിസ്ട്രേഷൻ ഓഫീസർ മുമ്പാകെ നേരിട്ട് ഹാജരാകണമെന്നാണ് വ്യവസ്ഥ. വധൂവരന്മാരിൽ ഒരാൾ വിദേശത്താണെന്നും കൊവിഡ് നിയന്ത്രണമുള്ളതിനാൽ നാട്ടിലെത്താനാവില്ലെന്നും വ്യക്തമാക്കി നിയമത്തിൽ ഇളവു തേടി പലരും ഹൈക്കോടതിടതിയെ സമീപിച്ചിരുന്നു. ഇടക്കാല ഉത്തരവ് ഡിവിഷൻ ബെഞ്ച് അന്തിമമാക്കിയതോടെ ഇനി ഇത്തരം വിവാഹങ്ങൾക്കായി ഹൈക്കോടതിയെ സമീപിക്കേണ്ടതില്ല.

സാക്ഷികൾ നേരിട്ട് ഹാജരാകണം

  • ഓൺലൈൻ വിവാഹത്തിന്റെ സാക്ഷികൾ ഓഫീസർ മുമ്പാകെ നേരിട്ട് ഹാജരാകണം.
  • തിരിച്ചറിയാൻ പാസ്പോർട്ടിന്റെയോ മറ്റ് തിരിച്ചറിയൽ രേഖയുടെയോ പകർപ്പ് നൽകണം.
  • വധൂവരന്മാരുടെ പവർ ഒഫ് അറ്റോർണിയുള്ളവർ ഇവർക്കു വേണ്ടി ഒപ്പുവയ്ക്കണം.
  • വിവാഹത്തീയതിയും സമയവും മാര്യേജ് ഓഫീസർ തീരുമാനിച്ച് നേരത്തെ അറിയിക്കണം.
  • ഏതു ഓൺലൈൻ പ്ളാറ്റ്‌ഫോം വേണമെന്ന് ഓഫീസർക്ക് തീരുമാനിക്കാം.
  • വിവാഹം നടത്തിക്കഴിഞ്ഞ് സർട്ടിഫിക്കറ്റ് നിയമപ്രകാരം നൽകണം.

Latest

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ...

അന്തരിച്ച വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് അഞ്ച് മണിയോടെ കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തില്‍.

അന്തരിച്ച വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് അഞ്ച്...

വർക്കല താഴെവെട്ടൂരില്‍ ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി.

വർക്കല താഴെവെട്ടൂരില്‍ ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല താഴെവെട്ടൂർ ചരുവിളവീട്ടില്‍...

അനന്തപുരിയിൽ ആഘോഷദിനങ്ങളൊരുക്കി വസന്തോത്സവം,ഡിസംബർ 25 മുതൽ കനകക്കുന്നിൽ പുഷ്‌പോത്സവവും ലൈറ്റ് ഷോയും.

മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും തലസ്ഥാന ജില്ലയുടെ ക്രിസ്തുമസ്-പുതുവത്സര...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!