സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: ഡോ. വന്ദനാദാസ് കൊലക്കേസിലെ പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ സംഘം. ഇന്നലെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചാണ് പരിശോധന നടത്തിയത്. ഇതോടെ പ്രതി മാരകമായ സിന്തറ്റിക് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായുള്ള സംശയം ബലപ്പെട്ടു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ആർ.എം.ഒ ഡോ.മോഹൻ റോയ്,​ സൈക്യാട്രി വിഭാഗം പ്രൊഫസർമാരായ ഡോ.കൃഷ്ണൻ,​ ഡോ.ഇന്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തെക്കുറിച്ച് ഓർമ്മയില്ലെന്ന മട്ടിലാണ് സന്ദീപ് ഡോക്ടർമാരോട് പ്രതികരിച്ചത്. സംഭവസമയത്തെ മാനസിക വിഭ്രാന്തിയുടെ യാതൊരു ലക്ഷണവും പിന്നീട് പ്രതി കാണിച്ചില്ലെന്ന് പൊലീസ് വിദഗ്ദ്ധ സംഘത്തെ അറിയിച്ചിരുന്നു. ഇന്നലെ രാവിലെയോടെയാണ് സന്ദീപിനെ കൊല്ലത്ത് നിന്ന് പൊലീസ് തിരുവനന്തപുരത്തെത്തിച്ചത്. മെഡിക്കൽ കോളേജിൽ പരിശോധിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ,​ അവിടെ ഡോക്ടർമാരുടെ ഉൾപ്പെടെ പ്രതിഷേധത്തിന് ഇടയാക്കുമെന്നതും സുരക്ഷാപ്രശ്നങ്ങളും കണക്കിലെടുത്താണ് പേരൂർക്കടയിൽ എത്തിച്ചത്.

Latest

ആറ്റിങ്ങലില്‍ കശാപ്പിനു കൊണ്ടുവന്ന കാള വിരണ്ടോടി കുത്തിമറിച്ചിട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിന്ദുകുമാരി മരിച്ചു

ആറ്റിങ്ങലില്‍ കശാപ്പിനു കൊണ്ടുവന്ന കാള വിരണ്ടോടി കുത്തിമറിച്ചിട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറ്റിങ്ങൽ...

കല്ലമ്പലത്ത് ലക്ഷങ്ങളുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

കല്ലമ്പലത്ത് 50 ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി....

വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു.

വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ആറ്റിങ്ങൽ അവനവഞ്ചേരി...

വെഞ്ഞാറമൂട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.

വെഞ്ഞാറമൂട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശി പ്രവീണ(32)യെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!