ആറ്റിങ്ങൽ : സാമൂഹ്യ മാധ്യമമായ ഫേസ്ബുക്ക് വഴി രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച ആറ്റിങ്ങൽ അമർ ഹോസ്പിറ്റൽ ഉടമ ഡോ: രാധാകൃഷ്ണനെതിരെ കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോസ്പിറ്റലിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.മുദ്രാവാക്യങ്ങളുമായി എത്തിയ പ്രതിഷേധക്കാരെ ഹോസ്പിറ്റലിന്റെ മുന്നിൽ വച്ച് പോലീസ് തടഞ്ഞു.ഇതിനുമുമ്പും ഡോക്ടറും ആശുപത്രിഉടമയുമായ ഇയാൾ ഫേസ്ബുക്കിലൂടെ രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ചിരുന്നു.അന്ന് ആറ്റിങ്ങൽ കോൺഗ്രസ് പാർട്ടി നേതൃത്വംഇയാൾക്ക് താക്കീതു നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇയാൾ ഫേസ്ബുക്ക് വഴി രാഹുൽ ഗാന്ധിക്കെതിരെ മോശമായി അധിക്ഷേപിച്ചപ്പോഴാണ് പാർട്ടി പ്രവർത്തകർ ആശുപത്രിയിലേക്ക് കോൺഗ്രസ്സിന്റെ പ്രതിഷേധം എത്തിച്ചത്. ആശുപത്രിയുടെ മുന്നിൽ പ്രതിഷേധ സമരം ഡി.സി.സി ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ആരെയും ആർക്കും വിമർശിക്കാം പക്ഷേ ഒരു പൊതുജനസേവകനായ
ഡോക്ടറും ആശുപത്രി ഉടമയുമായ ഒരാൾ ഇത്തരം പരാമർശനം നടത്താൻ പാടില്ലെന്നും.ഇനി ഇത്തരം പരാമർശങ്ങൾ ഉണ്ടാകാതിരിക്കാനുള്ള താക്കീതാണ് ഈ പ്രതിഷേധമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റ്റി. പി. അംബിരാജ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ ശങ്കർ. ജി.കെ. ജെ രവികുമാർ. ബ്ലോക്ക്കോൺഗ്രസ് ഭാരവാഹികളായ ആർ.എസ്. പ്രശാന്ത്, എം. എച്ച്. അഷറഫ്, ഇയാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം ആദർശ്, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്മാരായ എസ്. ശ്രീരംഗൻ,പരക്കുടി ബാബു, ബൂത്ത് പ്രസിഡന്റ് മാരായ സതീഷ് കൊല്ലമ്പുഴ, ജിഷ്ണു, അഡ്വ. സുരേഷ്, കൃഷ്ണകുമാർ .കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ്, ദളിത്ഗ്രസ് ഭാരവാഹികളായ പ്രമോദ്, വിജയകുമാർ തുടങ്ങിയവർ പ്രതിഷേധപ്രകടനത്തിൽ പങ്കെടുത്തു.