എം.ടി. വാസുദേവന്‍ നായരെക്കുറിച്ച് കാലിക്കറ്റ് സര്‍വകലാശാല ബിരുദവിദ്യാര്‍ഥികളുടെ പാഠപുസ്തകത്തില്‍ നല്‍കിയ വിവരണത്തില്‍ പിശക്. കലാസംവിധാനത്തിനും ഗാനരചനയ്ക്കും എം.ടി. ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ടെന്നാണ് പുസ്തകത്തിലുള്ളത്. ഡിഗ്രി സെക്കന്‍ഡ് സെമസ്റ്റര്‍ കോമണ്‍ കോഴ്‌സിനുള്ള ‘റീഡിങ്സ് ഓണ്‍ കേരള’എന്ന പുസ്തകത്തിലാണ് തെറ്റായ പരാമര്‍ശം.
ഇന്ത്യന്‍ സാഹിത്യത്തില്‍ പുരാവൃത്തങ്ങളുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് കേന്ദ്രസാഹിത്യ അക്കാദമി ബെംഗളൂരില്‍ സംഘടിപ്പിച്ച ചര്‍ച്ചാസമ്മേളനത്തില്‍ എം.ടി. ചെയ്ത ഇംഗ്ലീഷ് പ്രസംഗമാണ് പാഠപുസ്തകത്തിലുള്ളത്. ഇതോടൊപ്പംചേര്‍ത്ത എം.ടി.യെക്കുറിച്ചുള്ള ആമുഖവിവരണത്തിലാണ് പിശക് പറ്റിയത്.
‘വാക്കുകളുടെ വിസ്മയം’ എന്ന പേരില്‍ എം.ടി.യുടെ പ്രസംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് എം.എന്‍. കാരശ്ശേരി ഇറക്കിയ പുസ്തകത്തില്‍ ‘പുരാവൃത്തവും സാഹിത്യവും’ എന്ന പേരില്‍ ഇതിന്റെ തര്‍ജ്ജമയുണ്ട്. ഇതിലെ ഒരുഭാഗമാണ് ‘മിത്ത് ആന്‍ഡ് ലിറ്ററേച്ചര്‍’ എന്നപേരില്‍ ‘റീഡിങ്സ് ഓണ്‍ കേരള’യില്‍ ഉള്‍പ്പെടുത്തിയത്.