ഡിജിറ്റല്‍ സ്ട്രീമിങ്ങില്‍ റെക്കോര്‍ഡ് നേട്ടവുമായി ജിയോ സിനിമ

ഐപിഎല്‍ മത്സരങ്ങളുടെ ഡിജിറ്റല്‍ സ്ട്രീമിങ്ങില്‍ റെക്കോര്‍ഡ് നേട്ടവുമായി ജിയോ സിനിമ. ഐപിഎല്‍ 2023 സീസണിന്‍റെ ഔദ്യോഗിക ഡിജിറ്റല്‍ സ്ട്രീമിങ് പാര്‍ടണറായ ജിയോ സിനിമ ആദ്യ വാരാന്ത്യത്തില്‍ തന്നെ 147 കോടിയിലധികം കാഴ്ചക്കാരെ നേടിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ മുഴുവന്‍ നേടിയതിനെക്കാള്‍ കൂടുതല്‍ കാഴ്ചക്കാരെയാണ് ഒരാഴ്ച കൊണ്ട് ജിയോ സിനിമ സ്വന്തമാക്കിയത്. 2022ലെ ഐസിസി ട്വന്‍റി20 ലോകകപ്പ് സ്ട്രീമിങ്ങിനെക്കാള്‍ കൂടുതലാണിത്.

ജിയോ സിനിമയുടെ ആരാധക കേന്ദ്രീകൃത അവതരണത്തിലൂടെ ഒരോ മത്സരത്തിലും ഒരു കാഴ്ചക്കാരന്‍ ചെലവഴിക്കുന്ന ശരാശരി സമയം 57 മിനിറ്റാണ്. ഇത് കൂടുതല്‍ കാഴ്ചക്കാരെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് കളി കാണാന്‍ ആകര്‍ഷിക്കുന്നു. കഴിഞ്ഞ സീസണിലെ ആദ്യ വാരാന്ത്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ മത്സരത്തിനും കാഴ്ചക്കാരന്‍ ചെലവഴിക്കുന്ന സമയം 60% വര്‍ധിച്ചതായി കാണാം. ഡിജിറ്റല്‍ സ്ട്രീമിങ്ങില്‍ ഐപിഎല്ലിന്‍റെ ചരിത്രത്തിലെ എക്കാത്തെയും ഉയര്‍ന്ന ആദ്യ വാരാന്ത്യ കണക്കാണിത്.ഭോജ്പുരി, പഞ്ചാബി, ഒറിയ, ഗുജറാത്തി തുടങ്ങിയ ഭാഷകളിലും ലൈവ് കമ്ന‍റി കേള്‍ക്കാന്‍ കഴിയുന്നതിലൂടെ ഐപിഎല്‍ മത്സരങ്ങള്‍ കൂടുതല്‍ പേരിലെക്ക് എത്തിക്കാന്‍ കഴിഞ്ഞു. ടാറ്റാ ഐപിഎല്‍ ഏറ്റവും മികച്ച രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന സ്പോണ്‍സര്‍മാരോടും പരസ്യദാതാക്കളോടും നന്ദി പറയുന്നു എന്ന് ജിയോ സിനിമ അധികൃതര്‍ അറിയിച്ചു.

ഹാര്‍ദിക് പാണ്ഡ്യയും ധോണിയും നേര്‍ക്കുനേര്‍ പോരാടിയ ചെന്നൈ-ഗുജറാത്ത് ആദ്യ മത്സരം 1.6 കോടി കാഴ്ചക്കാരെന്ന നേട്ടമാണ് ജിയോ സിനിമയ്ക്ക് സമ്മാനിച്ചത്. കൂടാതെ 2.5 കോടിയിലധികം രജിസ്ട്രേഷനും ആപ്പിന് ലഭിച്ചു. ഒരു ദിവസം തന്നെ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പ് എന്ന റെക്കോര്‍ഡാണ് ഇതിലൂടെ ജിയോ സിനിമയ്ക്ക് ലഭിച്ചത്.

Latest

പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു.

സി.പി.എം..നേതാവ് പി.പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു....

കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ദർഘാസ് ക്ഷണിച്ചു.

ഇളമ്പ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ എസ്.എസ്.കെയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്‌കിൽ...

കേരളം ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്…

വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പ്...

പി പി ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണം: എൻജിഒ അസോസിയേഷൻ

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കണ്ണൂർ ജില്ലാ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!