അരുവിക്കരയില്‍ ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്വയം തീ കൊളുത്തി ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥനും മരിച്ചു

അരുവിക്കരയില്‍ ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്വയം തീ കൊളുത്തി ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന്‍ മരിച്ചു. 65% തീ പൊള്ളലേറ്റ അലി അക്ബര്‍ (56) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ അരുവിക്കര അഴീക്കോട് വളപ്പെ ട്ടിയിലായിരുന്നു ഇരട്ടക്കൊല നടന്നത്. നടുമങ്ങാട് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ ഭാര്യ മുംതാസിന്റെ അമ്മ (65 വയസുള്ള സഹീറ)യെയാണ് ആദ്യം അലി അക്ബര്‍ വെട്ടിയത്. പിന്നീട് ഭാര്യേയും വെട്ടുകയായിരുന്നു.

മുംതാസിനെ വെട്ടുന്നത് തടയുന്നതിനിടെയാണ് ഭാര്യയുടെ അമ്മ സഹീറ വെട്ടേറ്റ് മരിച്ചത്. മരണം ഉറപ്പാക്കാന്‍ മുംതാസിനെ അലി തീ കൊളുത്തുകയും ചെയ്തുരിന്നു. വീട്ടിലുണ്ടായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മുംതാസ് മരിച്ചത്. അലി അക്ബര്‍ പലരില്‍ നിന്നായി കടം വാങ്ങിയതുമൂലം കുടുംബത്തിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെ ചൊല്ലി അലി അക്ബറും മുംതാസും തമ്മില്‍ വഴക്കും പതിവായിരുന്നു.

സംഭവത്തിന് പിന്നാലെ അലി അക്ബറിന്റെ 8 പേജുള്ള ആത്മഹത്യക്കുറിപ്പ് പൊലീസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങലും ദാമ്പത്യജീവിതം തകര്‍ന്നതുമാണ് കൊലപാതകത്തിലേക്ക് തന്നെ നയിച്ചതെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ഭാര്യ മുംതാസിനെ കൊന്ന് ആത്മഹത്യ ചെയ്യുന്നുവെന്നാണ് ആത്മഹത്യക്കുറിപ്പില്‍ എഴുതിയിരുന്നത്.

Latest

വിമാനയാത്ര യാഥാർഥ്യം ആക്കാൻ ഇതാ ഒരു അവസരം.

നമ്മളിൽ പലരും വിമാന യാത്ര കൾ ഒരുപാട് പ്രാവശ്യം നടത്തിയിട്ടു ഉള്ളവർ...

ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ ഭാര്യ

ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ...

എംടി വാസുദേവൻ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍; ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ

എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍...

ശബരിമല ദര്‍ശനത്തിന് ശേഷം കിടന്നുറങ്ങിയ തീര്‍‌ത്ഥാടകന്റെ ശരീരത്തിലൂടെ ബസ് കയറി, ദാരുണാന്ത്യം

നിലയ്ക്കലിലെ പാർക്കിംഗ് ഏരിയയില്‍ പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഉറങ്ങിക്കിടന്ന...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!