ആറ്റിങ്ങൽ പ്രീ പ്രൈമറി സ്‌കൂളിന് പുതിയ കെട്ടിടം ഉയരും, മന്ത്രി വി.ശിവൻകുട്ടി തറക്കല്ലിട്ടു

ആറ്റിങ്ങൽ ഗവൺമെന്റ് പ്രീ- പ്രൈമറി സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ നിർമാണോദ്ഘാടനം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ശാസ്ത്രീയമായ പ്രീ സ്‌കൂൾ വികസനം കുട്ടികൾക്ക് മികച്ച ശൈശവ അനുഭവം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

56.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ഇരുനില കെട്ടിടം പണിയുന്നത്. നിലവിൽ 41 കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ പുതിയ കെട്ടിടം വരുന്നതോടെ പഠന സാഹചര്യങ്ങളും കൂടുതൽ മെച്ചപ്പെടും. രണ്ട് ക്ലാസ് മുറികൾ, ഒരു ഓഫീസ് മുറി, പാചകപുര എന്നിവയാണ് പുതിയ കെട്ടിടത്തിൽ ഉണ്ടാവുക.

ആറ്റിങ്ങൽ നഗരസഭയുടെ കീഴിലുള്ള നഴ്‌സറി സ്‌കൂളിന് 62 വർഷത്തെ മാതൃകാപരമായ പ്രവർത്തന പാരമ്പര്യമുണ്ട്. ഒ.എസ് അംബിക എം. എൽ. എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്‌സൺ എസ്. കുമാരി, നഗരസഭ ഉപാധ്യക്ഷൻ തുളസീധരൻ പിള്ള, മറ്റ് കൗൺസിലർമാർ എന്നിവരും പങ്കെടുത്തു. അധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും സന്നിഹിതരായിരുന്നു.

Latest

വിമാനയാത്ര യാഥാർഥ്യം ആക്കാൻ ഇതാ ഒരു അവസരം.

നമ്മളിൽ പലരും വിമാന യാത്ര കൾ ഒരുപാട് പ്രാവശ്യം നടത്തിയിട്ടു ഉള്ളവർ...

ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ ഭാര്യ

ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ...

എംടി വാസുദേവൻ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍; ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ

എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍...

ശബരിമല ദര്‍ശനത്തിന് ശേഷം കിടന്നുറങ്ങിയ തീര്‍‌ത്ഥാടകന്റെ ശരീരത്തിലൂടെ ബസ് കയറി, ദാരുണാന്ത്യം

നിലയ്ക്കലിലെ പാർക്കിംഗ് ഏരിയയില്‍ പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഉറങ്ങിക്കിടന്ന...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!