ശമ്പളം കിട്ടിയില്ലെന്ന് ബാഡ്ജ്, വനിതാ കണ്ടക്ടറെ സ്ഥലം മാറ്റി ഉത്തരവ്

ശമ്പളമില്ലാത്ത നാല്പത്തിയൊന്നാം ദിവസമെന്ന ബാഡ്ജ് ധരിച്ച് ഡ്യൂട്ടി ചെയ്ത് പ്രതിഷേധിച്ച കെ.എസ്.ആർ.ടി.സിയിലെ വനിതാ കണ്ടക്ടർക്കെതിരെ നടപടി. വൈക്കം ഡിപ്പോയിലെ അഖില എസ്.നായരെ പാലായിലേക്ക് സ്ഥലംമാറ്റി. അഖിലയുടെ പ്രതിഷേധം സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്നാണ് കെഎസ്ആർടിസിയുടെ നിലപാട്.

ഇത് സംബന്ധിച്ച ഉത്തരവ് കെ എസ് ആർ ടി സി പുറത്തിറക്കിയിരിക്കുകയാണ്.കഴിഞ്ഞ ജനുവരി 11ന് ആണ്ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് അഖില ബാഡ്ജ് ധരിച്ച് ജോലി ചെയ്തത്. ഇവരുടെ ചിത്രം സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

കെഎസ്ആർടിസി ജീവനക്കാരുടെ ദയനീയാവസ്ഥ വലിയ ചർച്ചയാകുകയും ചെയ്തു.കെഎസ്ആർടിസി മാനേജ്മെന്റ് നടത്തിയ അന്വേഷണത്തിൽ അഖില അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടെന്നും ഭരണപരമായ സൗകര്യാർത്ഥം സ്ഥലം മാറ്റിയെന്നും ഉത്തരവിൽ പറയുന്നു. അഖിലയുടെ പ്രതിഷേധം സർക്കാരിനെയും മാനേജ്മെന്റിനെയും അപകീർത്തിപ്പെടുത്തിയെന്ന് സ്ഥലംമാറ്റ ഉത്തരവിൽ പറയുന്നത്. ഏതായാലും ഈ ഉത്തരവും പഴയ ചിത്രവും വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

Latest

വിമാനയാത്ര യാഥാർഥ്യം ആക്കാൻ ഇതാ ഒരു അവസരം.

നമ്മളിൽ പലരും വിമാന യാത്ര കൾ ഒരുപാട് പ്രാവശ്യം നടത്തിയിട്ടു ഉള്ളവർ...

ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ ഭാര്യ

ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ...

എംടി വാസുദേവൻ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍; ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ

എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍...

ശബരിമല ദര്‍ശനത്തിന് ശേഷം കിടന്നുറങ്ങിയ തീര്‍‌ത്ഥാടകന്റെ ശരീരത്തിലൂടെ ബസ് കയറി, ദാരുണാന്ത്യം

നിലയ്ക്കലിലെ പാർക്കിംഗ് ഏരിയയില്‍ പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഉറങ്ങിക്കിടന്ന...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!