അരുവിക്കരയില്‍ മരുമകന്‍ അമ്മായിഅമ്മയെ വെട്ടി കൊലപ്പെടുത്തി. അരുവിക്കര അഴീക്കോട് വളപ്പെട്ടി സ്വദേശി ഷഹിറ (67) ആണ് മരിച്ചത്. മരുമകന്‍ അലി അക്ബറും ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അലി അക്ബറെ ഗുരുതര നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലി അക്ബറുടെ ഭാര്യയെയും ഇയാള്‍ വെട്ടി ഇവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസിയുവിലാണ്. ഭാര്യയുടെ നിലയും ഗുരുതരമാണ്. ഇരുവരെയും ആക്രമിച്ച ശേഷം ഇയാൾ സ്വയം തീ കൊളുത്തി എന്നും പോലിസ് പറയുന്നു.ഭാര്യ മുംതാസിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം മണ്ണെണ ഒഴിച്ച് തീ കത്തിച്ചു. അലി അക്ബറും സ്വയം തീ കൊളുത്തി. അലി അക്ബറും മുംതാസും ആശുപത്രിയിൽ ആണ്. ഹയർ സെക്കന്റെറി അധ്യാപികയാണ് മുംതാസ്.
അലി അക്ബർ നാളെ സർവീസിൽ നിന്നും വിരമിക്കാനിരിക്കെ യാണ് സംഭവം. മകൾ ആർഷയുടെ മുന്നിൽ വച്ചാണ് അലി അക്ബർ കൊലപാതകം ചെയ്തത്.
ഇന്ന് രാവിലെ 4.30നാണ് സംഭവം. കുടുംബ പ്രശ്‌നമാണ് കാരണം. 10 വര്‍ഷമായി കുടുംബ കോടതിയില്‍ കേസ് നടന്നു വരികയാണ്. അരുവിക്കര പൊലീസ് കേസെടുത്തു.