പ്രിയ ഇന്നച്ചനെ നോക്കി നിന്ന് അരികിൽ നിന്ന് മാറാതെ മമ്മൂട്ടി

 

അന്തരിച്ച നടനും മുൻ ലോക് സഭാംഗവുമായ ഇന്നസെൻ്റിൻ്റെ വേർപാടിലാണ് മലയാളികൾ. പ്രിയ നടന് ആദരാഞ്ജലി അർപ്പിക്കാനും ഒരു നോക്ക് കാണാനും സാധാരണക്കാരും കലാ-സാംസ്കാരിക-സാമൂഹിക രംഗത്തെ നിരവധി പ്രമുഖരുമടക്കം നിരവധിപ്പേരാണ് ആശുപത്രിയിലും ഇൻഡോർ സ്റ്റേഡിയത്തിലും എത്തിച്ചേർന്നത്.

ഇന്നസെൻ്റിൻ്റെ വിയോഗ വാർത്ത അറിഞ്ഞ് ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയതാണ് മമ്മൂട്ടി. ഇന്നലെ ഏറെ വൈകിയും ആശുപത്രിയിൽ തന്നെ തുടർന്ന മമ്മൂട്ടി ഇന്ന് 9.30 യോടെ അദ്ദേഹം ഇൻഡോർ സ്റ്റേഡിയത്തിലെ പൊതുദർശനത്തിനും എത്തി.

ഇന്നസെന്റിന്റെ വിയോ​ഗത്തോടെ നിരവധി പേരാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ ഇന്നസെന്റിനെ ഒരുനോക്ക് കാണാനായി ആശുപത്രിയിൽ എത്തിച്ചേർന്നത്. ഇന്ന് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിൽ നൂറ് കണക്കിന് ആളുകള്‍ പ്രിയ നടനെ അവസാനമായൊന്ന് കാണാൻ എത്തിച്ചേർന്നിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് മമ്മൂട്ടി ലേക്ഷോർ ആശുപത്രിയിൽ എത്തിച്ചേർന്നത്. ഇന്നസെൻ്റിൻ്റെ ആരോഗ്യ ഗുരുതരമാണെന്ന് മനസ്സിലാക്കിയ മമ്മൂട്ടി ഞായറാഴ്ച രാവിലെ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന ഇന്നസെന്റിനെ മമ്മൂട്ടി കണ്ടു. അതിനുശേഷം ഡോക്ടർമാരോട് അദ്ദേഹത്തിന്റെ സ്ഥിതിയെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് ശേഷം മമ്മൂട്ടി സ്വവസതിയിലേക്ക് മടങ്ങുകയായിരുന്നു.

പിന്നീട് മമ്മൂട്ടി ഇന്നസെന്റിന്റെ വിയോ​ഗം അറിഞ്ഞ് തിരികെ ആശുപത്രിയിൽ എത്തുകയും ഏറെ സമയം ഇവിടെ സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങൾ ഇന്നസെന്റിനെക്കുറിച്ച് പ്രതികരണങ്ങൾ ആരാഞ്ഞെങ്കിലും ഒരുവാക്ക് പോലും പറയാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു മമ്മൂട്ടി.

Latest

ക്രിസ്മസ് അവധിക്കാലത്തും അവധി ഒഴിവാക്കി നാട്ടിൽ ബോധവൽക്കരണവുമായി സ്കൂൾ കുട്ടികൾ.

ആറ്റിങ്ങൽ: ക്രിസ്മസ് അവധിക്കാലത്തും അവധി ഒഴിവാക്കി നാട്ടിൽ ബോധവൽക്കരണവുമായി സ്കൂൾ കുട്ടികൾ....

വിമാനയാത്ര യാഥാർഥ്യം ആക്കാൻ ഇതാ ഒരു അവസരം.

നമ്മളിൽ പലരും വിമാന യാത്ര കൾ ഒരുപാട് പ്രാവശ്യം നടത്തിയിട്ടു ഉള്ളവർ...

ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ ഭാര്യ

ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ...

എംടി വാസുദേവൻ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍; ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ

എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!