ബുധനാഴ്ച നിയമസഭയിൽ അരങ്ങേറിയ അക്രമസംഭവങ്ങളിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസ്. മ്യൂസിയം പൊലീസാണ് 12 പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസ് എടുത്തത്.
പരിക്കേറ്റ വനിതാ വാച്ച് ആൻഡ് വാർഡുമാരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. റോജി എം ജോൺ, അൻവർ സാദത്ത്, പി.കെ ബഷീർ, ടി സിദ്ധിഖ്, കെ.കെ രമ, ഉമാ തോമസ്, ഐ.സി ബാലകൃഷ്ണൻ തുടങ്ങിയവർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ചാലക്കുടി എംഎൽഎ സനീഷ് കുമാറിന്റെ പരാതിയിലും പൊലീസ് കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്.