രാവിലെ ഭാര്യയെ കൊലപ്പെടുത്തിയിട്ട് ജോലിക്ക് പോയി, വൈകുന്നേരം പോലീസിൽ കീഴടങ്ങി.
ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് തിങ്കളാഴ്ച ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് പ്രതി കൊലപാതകം നടത്തിയതെന്ന് സമ്മതിച്ചതായി പാൽഘർ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെ പ്രതി ഭാര്യയെ കൊലപ്പെടുത്തി. ശേഷം ഒന്നും സംഭവിക്കാത്തതുപോലെ ജോലിക്ക് പോയി. വൈകുന്നേരം മടങ്ങിവന്ന് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.