കൊല്ലത്ത് വൻ രാസലഹരി വേട്ട, മൂന്നുപേർ പിടിയിൽ.കൊല്ലത്ത് വൻ രാസലഹരി വേട്ട. ചവറയിൽ 214 ഗ്രാം MDMA യുമായി മൂന്നു യുവാക്കൾ പിടിയിലായി.
കുണ്ടറ സ്വദേശികളായ നജ്മൽ , സെയ്താലി , അൽത്താഫ് എന്നിവരാണ് കസ്റ്റഡിയിലായത്. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പൊലീസിൻറെ വാഹന പരിശോധനയ്ക്കിടെയായിരുന്നു മാരക ലഹരി പിടികൂടിയത്. ജില്ലയിൽ നടന്ന ഏറ്റവും വലിയ രാസ ലഹരി വേട്ടയാണിത്.