കണ്ണൂർ: സി.പി.എം മുതിർന്ന നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജന്‍റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള വൈദേകം റിസോർട്ടിൽ പരിശോധന. കേന്ദ്ര ജി.എസ്.ടി വകുപ്പാണ് പരിശോധന നടത്തുന്നത്. ഇ.പി ജയരാജന്‍റെ ഭാര്യയാണ് റിസോർട്ടിന്‍റെ ചെയർപേഴ്സൺ. കണ്ണൂർ ഇരിണാവിലെ ആയുർവേദ റിസോർട്ട് സ്ഥിതി ചെയ്യുന്നത്.