ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥികളെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.
തൃശൂര്‍ അന്തിക്കാട് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്.
മുറ്റിച്ചൂര്‍ പുലാമ്പുഴ കടവിലുള്ള കാട്ടുതിണ്ടിയില് നീരജ് (18), പടിയം പത്യാല അമ്പലത്തിനു സമീപം വാടയില് വിഷ്ണു (19 ) എന്നിവരാണ് അറസ്റ്റിലായത്.
ആറും എട്ടും ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥിനികളെയാണ് ഇവര്‍ പീഡിപ്പിച്ചത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് വിദ്യാര്‍ത്ഥിനികളെ പരിചയപ്പെട്ടത്.
ഇതിന് ശേഷം പ്രണയം നടിച്ച് നീരജിന്റെ വീട്ടിലെത്തിക്കുകയും വിവിധയിടങ്ങളില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
വിദ്യാര്‍ത്ഥിനികളുടെ സ്വഭാവത്തില്‍ വന്ന മാറ്റത്തെ തുടര്‍ന്ന് വീട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
രക്ഷിതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു അന്തിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്അന്തിക്കാട് ഐഎസ്എച്ച്ഒ പി.കെ.ദാസ്, എസ്ഐ എ.ഹബീബ്, എഎസ്ഐ അരുണ്‍, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.