കൽപ്പറ്റ: വയനാട്ടിൽ എംഡിഎംഎയും, മയക്കുമരുന്നും പിടികൂടിയ കേസിൽ ഒരു സ്ത്രീ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. മുട്ടിൽ സ്വദേശികളായ മുഹമ്മദ് ഷാഫി, അൻഷാദ്, സാജിത എന്നിവരാണ് പിടിയിലായത്.
49 ഗ്രാം എംഡിഎംഎയും മയക്കുമരുന്ന് ഗുളികകളുമാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.കൽപ്പറ്റ പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കോഴിക്കോട് പുതിയങ്ങാടി സ്വദേശി ഷഫീഖിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂട്ടുപ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.