പത്തനംതിട്ട: യുവതിയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതിയെ പോലീസ് ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം നെയ്യാറ്റിൻകര ദലുമുഖം തുടലി ബിഎസ് ഭവനിൽ എസ്എൽ ഷൈജുവിനെയാണ് ബെംഗളൂരുവിൽ നിന്ന് ബലപ്രയോഗത്തിലൂടെ പോലീസ് പിടികൂടി പന്തളത്തെത്തിച്ചത്.
പൂഴിക്കാട് ചിറമുടിയിൽ പുന്തല തുളസീഭവനം വീട്ടിൽ സജിതയെ തലയ്ക്കടിച്ചുകൊന്ന കേസിലാണ് അറസ്റ്റ്സമൂഹമാധ്യമങ്ങളിലൂടെയും വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളുപയോഗിച്ചും സ്ത്രീകളുമായി ബന്ധംസ്ഥാപിക്കും.
അടുപ്പത്തിലാവുകയും പിന്നീട് അവർക്കൊപ്പം താമസിക്കുകയും സാമ്പത്തിക ചൂഷണം ചെയ്യുകയുമാണ് ഷൈജുവിന്റെ രീതി.
സ്ത്രീകളുടെ സ്വർണം കൈക്കലാക്കി പണയംവെക്കും. ആ പണം ചെലവാക്കി ജീവിതം ആസ്വദിക്കുന്നതാണ് ഇയാളുടെ ശൈലിയെന്ന് ചോദ്യം ചെയ്യലിൽ പോലീസിന് വ്യക്തമായി. ഇത്തരത്തിൽ മുപ്പതോളം സ്ത്രീകളെ ചൂഷണം നടത്തിയതായി പോലീസ് സംശയിക്കുന്നു.