ലുലു പുഷ്പോത്സവ ലഹരിയിൽ

ലോകരാജ്യങ്ങളിലെ അപൂര്‍വതകളുമായി ലുലു പുഷ്പമേളയുടെ രണ്ടാം സീസൺ. സിനിമ താരം ഗൗതമി നായര്‍ പുഷ്പമേള ഉദ്ഘാടനം ചെയ്തു ; മേള തിങ്കളാഴ്ച വരെ

 

 

 

 

 

 

 

 

 

 

 

 

 

തിരുവനന്തപുരം : ഒരു പഴം കൊണ്ട് ഏഴ് ഗ്ലാസ് ജ്യൂസ്. മധുരം കഴിക്കാതെ മധുരം ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന ഫലം. ചെടികള്‍ക്ക് സ്വയം വെള്ളം നനയ്ക്കുന്ന ചെടിച്ചട്ടി. ലുലു മാളിലെ പുഷ്പമേളയുടെ കൗതുക വിശേഷങ്ങള്‍ തീരുന്നില്ല. ഇത്തവണ ട്രെന്‍ഡിംഗ് കാഴ്ചകളുമായാണ് പുഷ്പമേളയുടെ രണ്ടാം സീസണ്‍ മാളില്‍ നടക്കുന്നത്. മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരം ഗൗതമി നായര്‍ പുഷ്പമേള ഉദ്ഘാടനം ചെയ്തു.

ബ്രസീല്‍, മലേഷ്യ, തായ്ലന്‍ഡ് ഉള്‍പ്പെടെ ലോകരാജ്യങ്ങളിലെ പുഷ്പ-ഫല സസ്യങ്ങളുടെയും വളര്‍ത്തുമൃഗങ്ങളുടെയും അപൂര്‍വ്വതകളാണ് മേളയെ ഏറെ ആകര്‍ഷകമാക്കുന്നത്. ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ ഗാര്‍ഡനിംഗിനടക്കം അനുയോജ്യമായ സസ്യങ്ങള്‍, ബിഗോണിയ, ഇസെഡ്-ഇസെഡ്, സ്നേക്ക് പ്ലാന്‍റ് പോലുള്ള വായു ശുദ്ധീകരണ സസ്യങ്ങള്‍, പല വര്‍ണ്ണങ്ങളിലുള്ള റോസ, ഓര്‍ക്കിഡ്, ബോഗണ്‍വില്ല അടക്കം സസ്യങ്ങളുടെയും പുഷ്പങ്ങളുടെയും ആയിരത്തിലധികം വൈവിധ്യങ്ങളാണ് മേളയിലുള്ളത്.

 

ഏഴ് ഗ്ലാസ് ജ്യൂസ് വരെ ഒരേസമയം നല്‍കുന്ന സണ്‍ഡ്രോപ് പഴം, ഒരു തവണ കഴിച്ചാല്‍ മൂന്ന് മണിക്കൂറോളം നാവില്‍ മധുര മുകുളങ്ങള്‍ നിലനിര്‍ത്തുന്ന പ്രമേഹ രോഗികളടക്കം ആവശ്യക്കാര്‍ ഏറെയുള്ള മിറാക്കിള്‍ പഴം എന്നിവയെ പരിചയപ്പെടാനും തൈകള്‍ വാങ്ങാനുമായി നിരവധി പേരാണ് എത്തുന്നത്. ആറ് മാസം കൊണ്ട് കായ്ക്കുന്നതും, എല്ലാക്കാലവും ഫലവും തരുന്നതുമായ ആയുര്‍ ജാക് പ്ലാവ്, തായ്ലന്‍ഡ് മാവ്, ചുവന്ന ചക്കച്ചുളകള്‍ നല്‍കുന്ന തായ്ലന്‍ഡിന്‍റെ ഡാങ് സൂര്യ, കുരുവോ പശയോ ഇല്ലാത്തെ ചക്ക നല്‍കുന്ന പ്ലാവിൻ്റെ തൈ എന്നിവ മേളയിലെ താരങ്ങളാണ്. കരീബിയന്‍ ദ്വീപുകളില്‍ നിന്നെത്തിയ കുഞ്ഞന്‍ ദിനോസറായ ഇഗ്വാന, പൈത്തണ്‍ വിഭാഗത്തില്‍പ്പെട്ട കുഞ്ഞന്‍ പെരുമ്പാമ്പ് ഉള്‍പ്പെടെ മനുഷ്യരുമായി വേഗം ഇണങ്ങുന്ന വളര്‍ത്തുമൃഗങ്ങളും, പെറ്റ്സ് ആക്സസറീസും മേളയില്‍ പ്രദര്‍ശനത്തിനുണ്ട്. ചെടികള്‍ സ്വയം നനച്ച് പരിപാലിയ്ക്കുന്ന സെല്‍ഫ് വാട്ടറിംഗ് പോട്ടുകളടക്കം ഗാര്‍ഡനിംഗ് ഉപകരണങ്ങളുടെ പുതിയ വൈവിധ്യങ്ങളും മേളയില്‍ ശ്രദ്ധനേടി.

 

ഫെബ്രുവരി ആറ് വരെയാണ് പുഷ്പമേള

Latest

ഗ്രാമ പഞ്ചായത്ത് അംഗവും മാതാവും മരിച്ച നിലയിൽ

കടയ്ക്കാവൂർ കേരളകൗമുദി മുൻ ലേഖകനും വക്കം ഗ്രാമ പഞ്ചായത്ത് അംഗവുമായ അരുണും...

നീന്തല്‍ പരിശീലനം നടത്തുന്ന കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.

നീന്തല്‍ പരിശീലനം നടത്തുന്ന കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കുശർകോട്...

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയില്‍

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയില്‍. ജെയ്സണ്‍ അലക്സ് ആണ്...

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. അടിമലത്തുറയില്‍ വച്ചാണ് ഇവരെ...

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്.

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌...

നാളെ സംസ്ഥാനത്ത് കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍...

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക...

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

ഗ്രാമ പഞ്ചായത്ത് അംഗവും മാതാവും മരിച്ച നിലയിൽ

കടയ്ക്കാവൂർ കേരളകൗമുദി മുൻ ലേഖകനും വക്കം ഗ്രാമ പഞ്ചായത്ത് അംഗവുമായ അരുണും മാതാവും വീട്ടിനുള്ളിൽ മരിച്ച നിലയിൽ.

നീന്തല്‍ പരിശീലനം നടത്തുന്ന കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.

നീന്തല്‍ പരിശീലനം നടത്തുന്ന കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കുശർകോട് സ്വദേശികളായ ആരോമല്‍ (13), ഷിനില്‍ (14) എന്നിവരാണ് മരിച്ചത്.തിരുവനന്തപുരം നെടുമങ്ങാട് വേങ്കവിളയിലെ പരിശീലന കേന്ദ്രത്തില്‍ ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. നീന്തല്‍...

ആറ്റിങ്ങൽ അയിലത്ത് ഡെലിവറി വാനും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാദ്യം.

കഴിഞ്ഞ ദിവസം രാത്രി അയിലം മാവള്ളി ഏലക്ക് സമീപം വച്ചാണ് അപകടം ഉണ്ടായതു. ആറ്റിങ്ങൽ പള്ളിയറ സ്വദേശി മുത്തു എന്ന് വിളിക്കുന്ന വിനീഷ് (36) ആണ് മരിച്ചത്. അയിലത്തു നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക്‌ പോയ...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!