കോഴിക്കോട്: തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വര്‍ണ മാല കവര്‍ന്നു. ഓമശ്ശേരി ടൗണിന് സമീപം താമസിക്കുന്ന ലളിതയുടെ മാലയാണ് കവര്‍ന്നത്.
വെളളിയാഴ്ച്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.ലളിത ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ അപരിചിതന് വന്ന് വാതിലില്‍ മുട്ടുകയായിരുന്നു. ജനലിന് അരികിലേക്ക് വരാനാണ് ഇയാള്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ആരാണെന്ന് ചോദിക്കുന്നതിനിടെ വാതില്‍ തള്ളി തുറന്ന് മോഷ്ടാവ് അകത്ത് കടക്കുകയായിരുന്നു. വയോധികയെ ആക്രമിച്ച് കീഴ്പ്പെടുത്തിയ ശേഷം ഇയാള്‍ മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി അന്വേഷണത്തിന് നേതൃത്വം നല്കുന്ന കൊടുവള്ളി ഇന്‍സ്പെക്ടര്‍ പി ചന്ദ്രമോഹന് പറഞ്ഞു.