ഗുണ്ടാ ബന്ധമുള്ള പോലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി കടുപ്പിക്കുന്നു, കൂടുതൽ പേര് പുറത്തേക്ക്

ഗുണ്ടാ ബന്ധമുള്ള പോലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി കടുപ്പിക്കുന്നു. മൂ​ന്ന് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രെ​യും ഒ​രു എ​സ്‌​ഐ​യെ​യും കൂ​ടി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. മം​ഗ​ല​പു​രം ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ജേ​ഷ്, പേ​ട്ട ഇ​ന്‍​സ്‌​പെ​ക്ട​ര്‍ റി​യാ​സ് രാ​ജ, ചേ​ര​ന്ന​ല്ലൂ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​പി​ന്‍ കു​മാ​ര്‍, തി​രു​വ​ല്ലം എ​സ്‌​ഐ സ​തീ​ഷ് കു​മാ​ർ എ​ന്നീ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ഇ​തോ​ടെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. റെ​യി​ല്‍​വേ ആ​സ്ഥാ​ന​ത്തെ സി ​ഐ അ​ഭി​ലാ​ഷ് ഡേ​വി​ഡി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിൽ കൂട്ട സ്ഥലമാറ്റമുണ്ടാകും.എല്ലാ പൊലീസുകാരെയും മാറ്റാനാണ്തീ തീരുമാനം.നേരത്തെ എസ്എച്ച്ഒ സജീഷിനെ സസ്പെൻഡ് ചെയ്തിരുന്നു. പൊലിസുകാർക്കുൾപ്പെടെ ഗുണ്ടാ – മാഫിയ ബന്ധമെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഗുണ്ടാ ബന്ധമുള്ള ഡിവൈഎസ്പിമാർക്കെതിരായ നടപടി ശുപാർശ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇന്നു തന്നെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗുണ്ടാ ബന്ധമുള്ള പൊലീസുകാർക്കു നേരെ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചേക്കും. സംസ്ഥാനത്തെ 160 എസ്എച്ച്ഒമാർക്ക് സ്ഥലം മാറ്റമുണ്ടാകും. പ്രവർത്തന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാകും സ്ഥലം മാറ്റം.

പൊലീസുകാരുടെ ഗുണ്ടാ ബന്ധം സംബന്ധിച്ച് ഇന്റലിജൻസ് വിഭാഗം സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസുകാരുടെ ഗുണ്ടാ ബന്ധത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ തലസ്ഥാനത്ത് നടന്നത് അമ്പരിപ്പിക്കുന്ന അക്രമ സംഭവങ്ങളായിരുന്നു. ഒരിടവേളയ്ക്ക് ശേഷം സജീവമായ രണ്ട് ഗുണ്ടാനേതാക്കളെ പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് ഗുണ്ടാ മാഫിയ ബന്ധമുള്ള പോലീസുകാര്‍ക്കെതിരെ നടപടി കടുപ്പിക്കുന്നത്.

റിയൽ എസ്റ്റേറ്റ് – പണമിടപാടുകൾക്ക് ഇടനിലക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും ഇന്‍റലിജന്‍സ് റിപ്പോർട്ട് ഡിജിപിക്ക് നൽകിയിട്ടുണ്ട്. ഗുണ്ടാ നേതാവും ബിൽഡറുമായ നിധിന്‍റെ സാമ്പത്തിക ഇടപാടിന് രണ്ട് ഡിവൈഎസ്പിമാരും ഒരു സിഐയും ഇടനിലക്കാരായ കാര്യം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. നിധിന്‍റെ മൊബൈൽ ഫോണിൽ നിന്നും തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പാറ്റൂർ ആക്രമണ കേസിന്‍റെ അന്വേഷണത്തിനിടെയാണ് ഗുണ്ട – പൊലീസ് ബന്ധം പുറത്തായത്. നിധിന്‍റെ മദ്യപാന പാർട്ടികളിൽ പൊലിസുകാർ സ്ഥിരം അതിഥികളായിരുന്നുവെന്ന കാര്യം മുൻ കൂട്ടാളി രാഹുലും തിരുവനന്തപുരം ഡി സി പി ക്ക് മൊഴി നൽകിയിരുന്നു. നഗരത്തിലെ ഒരു ഹോട്ടലിൽ വച്ച് ഒരു ഡി വൈ എസ്പിയുടെ മകളുടെ ജൻമദിനാഘോഷ പാർട്ടിക്ക് പണം മുടക്കിയതും ഗുണ്ടകളാണെന്ന വിവരം ഇന്‍റലിജന്‍സിന് ലഭിച്ചിരുന്നു. ഗുണ്ടാ ബന്ധം സ്ഥിരീകരിച്ചതിനെ തുടർന്നാണ് റെയിൽവേ ഇൻസ്പെക്ടർ അഭിലാഷ് ഡേവിനെ ഡിജിപി സസ്പെൻഡ് ചെയ്തത്.

 

ദ്രുതഗതിയിൽ ബൈപ്പാസ് റോഡ് നിർമ്മാണം, ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണം ഇതുവരെ

https://www.facebook.com/varthatrivandrumonline/videos/2184376778411958

 

 




Latest

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം അവധി

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം...

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി.

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ഉള്ളൂര്‍കോണം വലിയവിള പുത്തന്‍വീട്ടില്‍ ഉല്ലാസിനെ...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂലിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 22 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ കടയ്ക്കല്‍...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി അമ്പലമുക്ക് എസ്.ഡി ഗോൾഡ് ലോൺസ് ആൻഡ് ഫിനാൻസിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മണിയോടെ മുക്കുപണ്ടമായ വള പണയം വയ്ക്കാനായി...
error: Content is protected !!