ചങ്ങനാശ്ശേരി: ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 50 വർഷം തടവും 2,50,000 രൂപ പിഴയും വിധിച്ചു. പായിപ്പാട് ആരമലക്കുന്ന് ആരമലപുതുപ്പറമ്പിൽ വീട്ടിൽ എ.വി. മനോജിനെയാണ് (42) ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ജി.പി. ജയകൃഷ്ണൻ ശിക്ഷിച്ചത്.2020ലാണ് കേസിനാസ്പദമായ സംഭവം. പിഴത്തുക അതിജീവിതക്ക് നൽകാത്ത പക്ഷം 10 വർഷം അധിക തടവും അനുഭവിക്കണം. തൃക്കൊടിത്താനം മുൻ എസ്.എച്ച്.ഒയായിരുന്ന സാജു വർഗീസ്, നിലവിലെ എസ്.എച്ച്.ഒ ഇ. അജീബ് എന്നിവർക്കായിരുന്നു അന്വേഷണ ചുമതല.
ദ്രുതഗതിയിൽ ബൈപ്പാസ് റോഡ് നിർമ്മാണം, ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണം ഇതുവരെ
https://www.facebook.com/varthatrivandrumonline/videos/2184376778411958