തൃശൂർ: വയോധികയെ തൊഴുത്തിൽ ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദിച്ചു . തൃശ്ശൂർ അന്തിക്കാട്ടാണു സംഭവം . 75 കാരിയെയാണ് 10 സെൻറ് സ്ഥലം എഴുതി തരണമെന്നാവശ്യപ്പെട്ട് ഒരു മാസമായി ചങ്ങലക്കിട്ട് മർദ്ദിച്ചത്.
സഹോദരന്റെ ഭാര്യയും മകളും ചേർന്നാണ് ക്രൂരത കാട്ടിയത്. ചാഴൂർ മാങ്ങാടി വീട്ടിൽ അമ്മിണിക്കാണ് മർദ്ദനമേറ്റത്. അന്തിക്കാട് പോലീസാണ് ഇവരെ മോചിപ്പിച്ചത്. ഇവരുടെ കണങ്കാൽ പൊട്ടി പഴുത്തിരുന്നു.