പാലക്കാട്: കുഴല്‍മന്ദത്തിന് സമീപം ദേശീയപാതയില്‍ മദ്യപിച്ച് സാഹസികമായി ലോറി ഓടിച്ച് അപകടം. എതിര്‍ദിശയിലൂടെ ലോറി ഓടിച്ച് ഏഴ് വാഹനങ്ങളെ ഇടിക്കുകയായിരുന്നു.
ലോറി ഡ്രൈവര്‍ പാലക്കാട് ലക്കിടി പേരൂര്‍ സ്വദേശി പ്രദീപിനെ കുഴല്‍മന്ദം പൊലീസ് കസ്റ്റഡിയിലെടുത്തു.ചാവടിയില്‍ നിന്ന് എറണാകുളത്തേക്ക് സിമന്റുമായി പോകുന്ന ലോറിയായിരുന്നു എതിര്‍ദിശയിലൂടെ സഞ്ചരിച്ചത്.
ഇടതു ഭാഗത്തുകൂടി സഞ്ചരിക്കുന്നതിന് പകരം റോഡിന്റെ വലത്തേക്ക് തിരിഞ്ഞ് എതിര്‍ദിശയില്‍ വന്ന വാഹനങ്ങളില്‍ ലോറി ഇടിച്ചു. നിര്‍ത്താതെ പോയ ലോറിയെ പിന്തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടുകയായിരുന്നു.
വാളയാറില്‍ നിന്നും മദ്യപിച്ച ശേഷം വാഹനമോടിച്ച് വരുകയായിരുന്നുവെന്ന് പ്രദീപ് പൊലീസിന് മൊഴി നല്‍കി. മദ്യലഹരിയില്‍ 500 മീറ്ററോളം എതിര്‍ദിശയിലൂടെയാണ് പ്രദീപ് ലോറി ഓടിച്ചത്. കുഴല്‍മന്ദം പൊലീസ് പ്രദീപിനെ കസ്റ്റഡിയിലെടുത്തു.