ആറ്റിങ്ങൽ: ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസിലെ പ്രതിയുംകുപ്രസിദ്ധ ഗുണ്ടയുമായ പ്രതിയായ കൊടുമൺ എം.എസ് ഭവനിൽ കൊച്ചൻ എന്നു വിളിക്കപ്പെടുന്ന ആകാശ് (23);പിടിയിലായി. കാപ്പ നിയമം പ്രകാരം ആണ് അറസ്റ്റ്. ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ടിയാനെതിരെ വധശ്രമം ഉൾപ്പെടെ ഏഴോളം കേസ്സുകൾ നിലവിൽ ഉണ്ട്. ടിയാനെതിരെ കാപ്പ പ്രകാരം നടപടി സ്വീകരിക്കുന്നതിനായി തിരുവനന്തപുരം റൂറൽ ജില്ല പോലീസ്മേധാവിയുടെ നിർദ്ദേശ പ്രകാരം റിപ്പോർട്ട്സ മർപ്പിക്കുകയും കരുതൽ തടങ്കലിൽ വയ്ക്കുന്നതിന് തിരുവനന്തപുരം ജില്ലാകളക്ടർ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് ശേഷം പ്രതി ഒളിവിൽ പോയതിനാൽ പിടികൂടുവാൻ കഴിഞ്ഞില്ല. തുടർന്ന് ജില്ലാപോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം സ്പെഷ്യൽ ടീം രൂപീകരിച്ച് ടിയാനെഅന്വേഷിച്ചു വരവെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പിടിയിൽ ആയത്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി. ജി.ബിനുവിന്റെ നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ തൻസീം അബ്ദുൾ സമദ്, എ.എസ്.ഐ രാധാകൃഷ്ണൻ, പോലീസ് ഓഫീസർമാരായ ശരത്കുമാർ, ജയകുമാർ, നിധിൻ, റിയാസ്, ഷമീർ ,രജിത്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.