പാലയാട്: കണ്ണൂര്‍ പാലയാട് അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠന്‍ മരിച്ചു. ഡിഫിലിമുക്കിലെ ആയിഷാസില്‍ ആഷിഫാണ് (27) മരിച്ചത്. അനുജന്‍ അഫ്‌സലിനെ (24) ധര്‍മടം പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 11-ഓടെയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ ആഷിഫ് വീട്ടുസാധനങ്ങള്‍ തകര്‍ക്കുകയും ബഹളം വയ്ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സഹോദരങ്ങൾ തമ്മിൽ വഴക്കുണ്ടായത്.
ആഷിഫ് അഫ്‌സലിന്റ കൈക്ക് കുത്തുകയും ചെയ്തു. തുടര്‍ന്ന് അഫ്‌സല്‍ കറിക്കത്തിയെടുത്ത് ജ്യേഷ്ഠനെ കുത്തുകയാണുണ്ടായത്. വയറിനാണ് കുത്തേറ്റത്. ബഹളം കേട്ട് നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. കുത്തേറ്റുവീണുകിടന്ന ആഷിഫിനെ നാട്ടുകാരും ധര്‍മടം പോലീസും ചേര്‍ന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചു. എന്നാൽ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ആഷിഫ് മരണപ്പെട്ടു.
ദ്രുതഗതിയിൽ ബൈപ്പാസ് റോഡ് നിർമ്മാണം, ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണം ഇതുവരെ
https://www.facebook.com/varthatrivandrumonline/videos/2184376778411958