കടയ്ക്കാവൂർ: വക്കത്ത് ബാറിൽ അക്രമം നടത്തിയ സംഭവത്തിലെ പ്രതി അറസ്റ്റിൽ. വെട്ടൂർ നെടുങ്കണ്ട അരിവാളം റിയാസ് മൻസിലിൽ റിയാസി(26)നെയാണ് അറസ്റ്റ് ചെയ്തത്. നവംബർ 22ന് രാത്രി 9 ന് ആണ് സംഭവം. വക്കം പലാസ ഹോട്ടലിൽ വച്ച് ജീവനക്കാരെയും അവിടെയുണ്ടായിരുന്നവരെയും ബിയർ കുപ്പി കൊണ്ട് മർദ്ദിക്കുകയും ബാറിലെ ജനൽ ക്ലാസ്സുകൾ അടിച്ചു തകർക്കുകയും ചെയ്തു. റിയാസിനോടൊപ്പം അക്രമത്തിന് നേതൃത്വം നൽകിയ മുഹമ്മദ് താഹിർ, സുൽത്താൻ എന്നിവർ മറ്റൊരു കേസിൽ നിലവിൽ ജയിലിലാണ്.
ബാറിലെ അക്രമത്തിനുശേഷം പ്രതികൾ ബാംഗ്ലൂർ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ പോയി തിരികെ വരുന്നതിനിടയാണ് കടക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് കടയ്ക്കാവൂർ അഞ്ചുതെങ്ങ്, വർക്കല തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. തിരുവനന്തപുരം റൂറൽ എസ്.പി ശിൽപ ഐ.പി.എസ്. ന്റെ നിർദ്ദേശപ്രകാരം വർക്കല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ എസ്.എച്ച്.ഒ. സജിൻ ലൂയിസ്, സബ് ഇൻസ്പെക്ടർ ദീപു എസ്.എസ്. മാഹിൻ, ഏ.എസ്.ഐ മാരായ ജയപ്രസാദ്, രാജീവ്, സുജിൽ, അനിൽകുമാർ, അഭിജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദ്രുതഗതിയിൽ ബൈപ്പാസ് റോഡ് നിർമ്മാണം, ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണം ഇതുവരെ
https://www.facebook.com/varthatrivandrumonline/videos/2184376778411958