സാമൂഹിക വിരുദ്ധ സംഘം വീട്ടമ്മയെ വീട് കോമ്പൗണ്ടിലേക്ക് അതിക്രമിച്ച് കയറി ആക്രമിച്ചതായി പരാതി ,ചെമ്പൂർ കൈപ്പള്ളി മനയ്ക്കൽ വീട്ടിൽ രജനിയാണ് പരാതിക്കാരി… നേരത്തെ ഒരക്രമ സംഭവിത്തിന് സാക്ഷി പറഞ്ഞതിന് പ്രതികാരമായി സാമൂഹിക വിരുദ്ധ സംഘം നിരന്തരം ആക്രമണം നടത്തുന്നതായി വീട്ടമ്മ പറയുന്നു. കഴിഞ്ഞ ഡിസംബറിൽ ഭർത്താവ് മോഹനനെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു, മോഹനൻ ഇപ്പോൾ തുടർ ചികിത്സയിലാണ്. ഈ സംഘത്തിലെ പ്രധാനിയാണ് ഇന്ന് വീട് കയറി വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ചതെന്ന് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആര്യൻകോട് പോലീസ് കേസെടുത്തിട്ടുണ്ട്.