കടയ്ക്കാവൂർ : ഡിസംബർ 31ന് രാത്രി 12 മണിക്ക് മേൽ കടയ്ക്കാവൂർ തിനവിള ലക്ഷംവീട് അംഗൻവാടിക്ക് സമീപം പു തുവത്സര ആഘോഷം നടത്തിക്കൊണ്ടിരുന്ന സംഘത്തിന് നേരെ മദ്യ ലഹരിയിൽ ബൈക്കോടിച്ചുകയറ്റി മനപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുകയും അതിനെ ചോദ്യം ചെയ്ത കീഴാറ്റിങ്ങൽ വില്ലേജിൽ തിനവള മുളക്കോട് ചരൂ വിള പുത്തൻവീട്ടിൽ ഷിബു മകൻ 22 വയസ്സുള്ള ഷിജിത്ത്സുഹൃത്തുക്കളായ നവീൻ, കാർത്തിക്, എന്നിവരെ ആക്രമിക്കുകയും ഗുരുതരമായി കുത്തിപ്പരിക്കേല്പ്പിക്കുകയും ചെയ്ത ചിറയിൻകീഴ് വില്ലേജിൽ പഴഞ്ചിറ ദേശത്ത് പറ കുന്നിൽ വീട്ടിൽ ഹരിദാസ് മകൻ 37 വയസ്സുള്ളഅനിൽ കുമാർ എന്ന് വിളിക്കുന്ന പൃഥി, കീഴാറ്റിങ്ങൽ വില്ലേജിൽ ഏലാപുറം പുത്തൻവിളയിൽ കൊച്ചു കാമ്പൂർ വീട്ടിൽ പ്രഭാകരൻ മകൻ 43 വയസ്സുള്ള ബിജു, ചിറയിൻകീഴ് വില്ലേജിൽ നിലയ്ക്കാമുക്ക് മണ്ണാത്തി മൂലയിൽ വയലിൽ തിട്ട വീട്ടിൽ തമ്പി മകൻ 43 വയസ്സുള്ള സൈജു, എന്നിവരെയാണ് കടക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഗുരുതരമായി പരിക്കേറ്റ യുവാക്കളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ്. യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ തിരുവനന്തപുരം റൂറൽ എസ്.പി.ശില്പ ഐപിഎസിന്റെ നിർദ്ദേശപ്രകാരം വർക്കല ഡി,വൈ,എസ്,പി. P. നിയാസിന്റെ നേതൃത്വത്തിൽ കടയ്ക്കാവൂർ എസ് എച്ച് ഒ സജിൻ ലൂയിസ്, സബ് ഇൻസ്പെക്ടർ ദീപു എസ് എസ്, Scpo മാരായ ജ്യോതിഷ് കുമാർ, ബാലു, അനീഷ്, ഗിരീഷ്, Cpo മാരായ സിയാദ്,ശ്രീഹരി, അനിൽ കുമാർ, എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ ഓടിച്ചിരുന്ന ബൈക്കും ആയുധങ്ങളും പോലീസ് കണ്ടെടുത്തു. പ്രതികൾക്കെതിരെ കടയ്ക്കാവൂർ തുടങ്ങിയ മറ്റു സ്റ്റേഷനുകളിലും നിരവധി കേസുകൾ നിലവിലുണ്ട്.