ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ല; ഹോട്ടലുടമകളായ ദമ്പതികൾക്ക് മർദനം

ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ലെന്നും കൈകഴുകുന്ന സ്ഥലം വൃത്തിയില്ലെന്നും ആരോപിച്ചുകൊണ്ട് ഹോട്ടൽ ഉടമകളായ ദമ്പതികൾക്ക് ക്രൂര മർദനം.

ചൂണ്ടലിൽ കറി ആൻഡ് കോ. ഹോട്ടൽ നടത്തുന്ന തിരുവനന്തപുരം സ്വദേശിയും നിലവിൽ കേച്ചേരി തൂവാനൂരിൽ താമസക്കാരുമായ ആലഞ്ചേരി തോപ്പിൽ 42 വയസ്സുള്ള സുധി, ഭാര്യ 40 വയസ്സുള്ള ദിവ്യ എന്നിവർക്കാണ് മർദനമേറ്റത്.

ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കേറ്റ അടിയിൽ ഗുരുതരമായി പരുക്കേറ്റ സുധിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സുധിയുടെ തലയിൽ ആഴത്തിൽ പരുക്കേറ്റതിനെത്തുടർന്ന് എട്ടോളം തുന്നലുകളുണ്ട്.

ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. പുതുശ്ശേരി സ്വദേശിയായ യുവാവ് ദമ്പതികളുടെ ഹോട്ടലിലെത്തി ബിരിയാണി ആവശ്യപ്പെട്ടിരുന്നു. ബിരിയാണിക്ക് കോഴിമുട്ടയും പപ്പടവും വേണമെന്നാവശ്യപ്പെട്ടതോടെ ദിവ്യ ഇത് നൽകി.

പിന്നീട് കൈ കഴുകുന്ന സ്ഥലം വൃത്തിയില്ലെന്ന് ആരോപിച്ചുകൊണ്ട് യുവതിയുമായി കയർക്കുകയും പിന്നീട് മുഖത്തടിക്കുകയും ചെയ്തതായി പറയുന്നു.

സംഭവം സുധി ചോദ്യം ചെയ്തതോടെ ആക്രമി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പുറകെ ഓടിയ സുധിയെ അടിച്ചു വീഴ്ത്തി സമീപത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് നിന്നും ഇരുമ്പ് പൈപ്പ് എടുത്ത് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് സുധിയും ഭാര്യ ദിവ്യയും പറഞ്ഞു.

Latest

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം അവധി

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം...

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി.

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ഉള്ളൂര്‍കോണം വലിയവിള പുത്തന്‍വീട്ടില്‍ ഉല്ലാസിനെ...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂലിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 22 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ കടയ്ക്കല്‍...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി അമ്പലമുക്ക് എസ്.ഡി ഗോൾഡ് ലോൺസ് ആൻഡ് ഫിനാൻസിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മണിയോടെ മുക്കുപണ്ടമായ വള പണയം വയ്ക്കാനായി...
error: Content is protected !!