തൃശൂർ ആളൂർ വെള്ളാൻചിറയിൽ പൊലീസിന്റെ വൻ സ്പിരിറ്റ് വേട്ട. സംഭവത്തിൽ 4 പേർ അറസ്റ്റിലായി. കൊടുങ്ങല്ലൂർ സ്വദേശി സുധീഷ്, കരുവന്നൂർ സ്വദേശി അനീഷ്, പെരിഞ്ഞനം സ്വദേശി ശ്രീദത്ത്, ചേർപ്പ് സ്വദേശി രാകേഷ് കൃഷ്ണ എന്നിവർ അറസ്റ്റിലായത്.
250 ലിറ്ററോളം ഡൈലൂറ്റഡ് സ്പിരിറ്റും 400 ലിറ്ററോളം ഷുഗർ മിക്സിങ് വാട്ടറും പിടിച്ചെടുത്തു. വെള്ളാൻചിറ കള്ള് ഷാപ്പ് ഗോഡൗണിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് കള്ള് നിർമ്മാണത്തിനുള്ള സ്പിരിറ്റ് പിടിച്ചത്.
ഈ ക്രിസ്തുമസും ന്യൂഇയറും കളറാക്കാൻ പൂജയും ഒപ്പം കൈ നിറയെ ഓഫറുകളും
https://www.facebook.com/varthatrivandrumonline/videos/497720782463157