വെള്ളറട: പൊലീസ് വാഹനം ഇടിച്ചിട്ട് കഞ്ചാവുമായി കാറില്‍ കടന്ന കേസിലെ പ്രതി പിടിയില്‍.വെള്ളറട കാരമൂട് അമ്പലത്തുവിളാകം പ്രിന്‍സ് ഭവനില്‍ പ്രശാന്ത് രാജാണ് (32) വെള്ളറട പൊലീസിന്റെ പിടിയിലായത്.
തമിഴ്നാട് തേനി കടമലകുണ്ട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ കാര്‍ കൊണ്ട് ഇടിച്ചിട്ടശേഷം 20 കിലോ കഞ്ചാവുമായി ഇയാള്‍ കടന്നുകളയുകയായിരുന്നു. വെള്ളറടയിലെത്തി സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വെള്ളറട പൊലീസ് നടത്തിയ തെരച്ചിലിലാണ് ഒളിസങ്കേതത്തില്‍ നിന്ന് ഇയാളെ പിടികൂടിയത്.
ഈ ക്രിസ്തുമസും ന്യൂഇയറും കളറാക്കാൻ പൂജയും ഒപ്പം കൈ നിറയെ ഓഫറുകളും
https://www.facebook.com/varthatrivandrumonline/videos/497720782463157