നഗര വസന്തം; തലയെടുപ്പോടെ വസന്ത കന്യക

തിരുവനന്തപുരം: നൂറോളം ഇന്‍സ്റ്റലേഷനുകളാണ് നഗര വസന്തത്തിന്റെ ഭാഗമായി കനകക്കുന്ന് പരിസരത്തും നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലുമായി ഒരുക്കിയിട്ടുള്ളത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ ഇന്‍സ്റ്റലേഷന്‍ ഏത് എന്ന ചോദ്യത്തിന് എല്ലാവരും നല്‍കുന്ന ഉത്തരം വസന്ത കന്യക എന്നതാണ്. നഗര വസന്തത്തിലെ ഏറ്റവും വലിയ ഇന്‍സ്റ്റലേഷനായ വസന്ത കന്യക സൂര്യകാന്തിയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്. ക്രിയേറ്റീവ് ആര്‍ട്ടിസ്റ്റായ ഹൈലേഷാണ് നഗര വസന്തത്തിലെ ഇന്‍സ്റ്റലേഷനുകളുടെ നിര്‍മാണത്തിനു നേതൃത്വം നല്‍കിയത്. വസന്ത കന്യകയുടെയും സൃഷ്ടാവ് ഹൈലേഷാണ്. മുടിയിഴകളില്‍ പുക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന കന്യകയുടെ മുഖവും കൈയ്യും കൈയ്യില്‍ നിന്നും ഒഴുകിയിറങ്ങുന്ന ജലധാരയും കുളവുമൊക്കെ അടങ്ങുന്ന വസന്ത കന്യക ഇന്‍സ്റ്റലേഷന് 20 അടിയോളം ഉയരമുണ്ട്. ഹൈലേഷിന്റെ നേതൃത്വത്തില്‍ 15ഓളം കലാകാരന്മാരാണ് വസന്ത കന്യകയെ ഒരുക്കിയത്. ഇരുമ്പ് ചട്ടക്കൂടില്‍ പ്ലാസ്റ്റര്‍ ഓഫ് പാരിസിലാണ് നിര്‍മാണം. 15 കലാകാരന്മാര്‍ക്കു പുറമേ വെല്‍ഡിങ്ങിനും ലാന്‍ഡ് സ്‌കേപിങ്ങിനുമൊക്കെയായി 30ഓളം തൊഴിലാളികളും നിര്‍മാണത്തില്‍ പങ്കാളികളായി. ഗിരീഷ്, മനോജ്‌, അഭിരാം തുടങ്ങിയവർ വസന്ത കന്യകയുടെ മുടിയഴകളില്‍ വസന്തമൊരുക്കുന്നതിനും ലാന്‍ഡ് സ്‌കേപ്പിങ്ങിനും ഹൈലേഷിന് സഹായിക്കളായി. 15 ദിവസത്തോളമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

 

കൃത്രിമ തടാകവും തടാകത്തിന്റെ കരയിലെ കളിവഞ്ചിയുമെല്ലം ഇന്‍സ്റ്റലേഷന് ദൃശ്യഭംഗിപകരുന്നു. കന്യകയുടെ കൈയ്യില്‍ നിന്നും തടാകത്തിലേക്ക് ഒഴുകിയിറങ്ങുന്ന ജലധാര നിശ്ചലദൃശ്യത്തിന് ലൈവ് പ്രതീതി നല്‍കുന്നു. പകല്‍സമയങ്ങളില്‍ത്തന്നെ വസന്ത കന്യകയെ കാണാനും ഫൊട്ടോയെടുക്കാനും ജനത്തിരക്കാണ്. രാത്രി ദീപാലങ്കാരങ്ങള്‍ തെളിയുന്നതോടെ വസന്ത കന്യക കൂടുതല്‍ സുന്ദരിയാകുന്നു.

 

 

ഈ ക്രിസ്തുമസും ന്യൂഇയറും കളറാക്കാൻ പൂജയും ഒപ്പം കൈ നിറയെ ഓഫറുകളും

https://www.facebook.com/varthatrivandrumonline/videos/497720782463157

 

 




Latest

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. കേരള ഹൈക്കോടതിയുടേതാണ് നടപടി.വിവാഹ...

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം.

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം. കുളത്തൂരില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം...

ആറ്റിങ്ങൽ ടോൾ മുക്ക് ടി കെ നഗർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ടോൾ മുക്ക് ടികെ നഗർ അസോസിയേഷൻ ഇത്തവണത്തെ ഓണം പച്ചക്കറിയും...

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!