ബാലരാമപുരം : സമ്മാനം കിട്ടിയ ലോട്ടറി ടിക്കറ്റിന്റെ കളർ കോപ്പി കാണിച്ച് 5000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പിടികൂടിയില്ല. സമാന സംഭവം വ്യാപകം. കഴിഞ്ഞ ദിവസമാണ് ബാലരാമപുരം പെട്രോൾ പമ്പിനു സമീപം ലോട്ടറി ചില്ലറ വിൽപ്പന നടത്തുന്ന പൂങ്കുളം വിപിൻ സദനത്തിൽ ശാന്തയുടെ പക്കൽ നിന്നും പണം തട്ടിയത്.ബൈക്കിലെത്തിയ 30 വയസ്സ് തോന്നിക്കുന്ന യുവാവാണ് പണം തട്ടിയതെന്നും ഇയാൾ മുമ്പും പലതവണ ലോട്ടറിയെടുക്കുന്നതിനുവേണ്ടി കടയിലെത്തിയിരുന്നതായും ശാന്ത പറയുന്നു.ഫോട്ടോസ്റ്റാറ്റ് കോപ്പി നൽകിയതിനുശേഷം 1750 രൂപയ്ക്ക് ടിക്കറ്റ് എടുക്കുകയും ബാക്കി 3250 രൂപ പണമായി വാങ്ങുകയുമാണ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് പ്രധാന ലോട്ടറി ഏജൻസിയിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ശാന്ത അറിയുന്നത്. തുടർന്ന് ബാലരാമപുരം പോലീസിൽ പരാതി നൽകുകയായിരുന്നു. സമാനമായ സംഭവങ്ങൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
ആറ്റിങ്ങലിൽ തരംഗമായി ബോച്ചേയും ഹണിറോസും
https://www.facebook.com/varthatrivandrumonline/videos/906028633729617